10 June 2026
ASHLI C
Photo Credit: Getty Images
ഹൃദയാഘാതത്തിന് സാധാരണമായ ലക്ഷണമാണ് പെട്ടെന്നുണ്ടാകുന്ന നെഞ്ച് വേദന.
ചെറിയൊരു ജോലി ചെയ്തതിനുശേഷം പെട്ടെന്ന് ക്ഷീണം തോന്നുകയും ബുദ്ധിമുട്ട് തോന്നുകയും ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം അപകടാവസ്ഥയിൽ ആണെന്നതാണ്.
എപ്പോഴും വയ്യാത്ത പോലത്തെയുള്ള തോന്നലുകളും ക്ഷീണവും ഒന്നിനും ഊർജ്ജം ഇല്ലാത്തതും എല്ലാം ഹൃദയാരോഗ്യം മോശമായതിന്റെ ലക്ഷണമാണ്.
നിങ്ങളുടെ വേദന നെഞ്ചിൽ നിന്നും ഇടതു കൈയിലേക്കോ തോളിലേക്കോ കഴുത്തിലേക്ക് ഉണ്ടെങ്കിൽ അത് അവഗണിക്കരുത്.
പെട്ടെന്ന് അമിതമായി വിയർക്കുന്നത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായി പറയാറുണ്ട്.
നിങ്ങൾക്ക് ഇടയ്ക്കിടെ തലകറക്കം അല്ലെങ്കിൽ ബലഹീനത അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ചിലപ്പോൾ നെഞ്ചിന്റെ പുറമേ മറ്റു സ്ഥലങ്ങളിലും ഹൃദയാഘാതവുമായി ബന്ധപ്പെട്ട വേദന ഉണ്ടാകാറുണ്ട് അതിനാൽ പെട്ടെന്ന് ഉണ്ടാകുന്ന വേദനകൾ അവഗണിക്കരുത്.
ഇത്തരം ലക്ഷണങ്ങൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും വളരെ സാധാരണമാണ്.