11 June 2026
ASHLI C
Photo Credit: Getty Images
സുഗന്ധ വ്യജ്ഞനങ്ങളുടെ രാജാവായ ഏലക്ക കഴിക്കുന്നത് നല്ലതാണെങ്കിലും ചില ആരോഗ്യപ്രശ്നം ഉള്ളവർക്ക് ഇത് കഴിക്കാൻ പാടില്ല.
പിത്തസഞ്ചിയിൽ കല്ല് ഉള്ളവർ ഏലക്ക കഴിക്കാൻ പാടില്ല. ഇത് നിങ്ങളുടെ വേദന വർദ്ധിപ്പിക്കും. ഏലക്കയിലെ ചില ഘടകങ്ങൾ ദഹനരസം വർദ്ധിപ്പിക്കും.
ഏലക്ക കഴിക്കുമ്പോൾ അതിന്റെ മണം വരുമ്പോഴോ ശ്വാസ തടസ്സം ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏലക്ക കഴിക്കുന്നത് നിർത്തണം.
അമിതമായി അസിഡിറ്റി നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ഏലക്കയുടെ അമിത ഉപയോഗം നിർത്തണം.
രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നവർ ഏലക്ക അമിതമായി ഉപയോഗിക്കരുത്. മരുന്നിന്റെ ഫലം ഇല്ലാതാക്കും.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അമിതമായി ഏലക്ക ചേർത്ത് പലഹാരങ്ങളും മറ്റും കഴിക്കുന്നത് ഒഴിവാക്കുക. അത്ര നല്ലതല്ല.
സാധാരണ ചായയിലും മറ്റും നമ്മൾ ഒന്നോ രണ്ടോ ഏലക്ക ഉപയോഗിച്ചതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നിരുന്നാലും ഓരോരുത്തരുടെ സാഹചര്യത്തിനനുസരിച്ച് ചെയ്യുക.
വലിയ അളവിൽ ഏലക്കയുടെ ഉപയോഗം എപ്പോഴും ഗുണം ചെയ്യില്ല. പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.