5 June 2025

Nithya V

Image Credits: Freepik

തക്കാളി ഉണ്ടോ? അടിപൊളി കെച്ചപ്പ് തയ്യാറാക്കാം

ഒരു കുപ്പി ടൊമാറ്റോ കെച്ചപ്പ് വീടുകളിൽ സർവസാധാരണമാണ്. സാൻഡ് വിച്ച്, ബർ​ഗ‍ർ, ചപ്പാത്തി തുടങ്ങിയവയോടൊപ്പം കെച്ചപ്പ് കഴിക്കാറുണ്ട്.

ടൊമാറ്റോ കെച്ചപ്പ്

എന്നാൽ ഇനി കെച്ചപ്പ് വാങ്ങാൻ കടയിൽ പോവേണ്ടി വരില്ല. നല്ല അടിപൊളി രുചിയിൽ എളുപ്പത്തിൽ ഒരു ടൊമാറ്റോ കെച്ചപ്പ് വീട്ടിൽ തയ്യാറാക്കാം.

തയ്യാറാക്കാം

തക്കാളി, വെളുത്തുള്ളി, പഞ്ചസാര, ഉപ്പ്, ​ഗരംമസാല, മുളക്പൊടി, വിനാ​ഗിരി, വെള്ളത്തിൽ നേർപ്പിച്ച സോഡിയം ബെു സോയേറ്റ് അല്ലെങ്കിൽ ഏതെങ്കിലും ഫുഡ് പ്രിസർവേറ്റീവ്

ആവശ്യമുള്ളവ

ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കുന്നതിനായി ആദ്യം വെളുത്തുള്ളിയും തക്കാളിയും നന്നായി വേവിച്ചെടുക്കണം. ശേഷം ഒരു ബ്ലെൻഡറിൽ അരച്ചെടുക്കാം.

അരച്ചെടുക്കുക

തുടർന്ന് ഇവ അരിച്ചെടുക്കുക. ഇനി ഒരു പാനിൽ അരിച്ചെടുത്ത മിശ്രിതം ഒഴിച്ച് നല്ല ചൂടിൽ പഞ്ചസാര, ഉപ്പ്, ​ഗരംമസാല, മുളക്പൊടി, വിനാ​ഗിരി എന്നിവ ചേർക്കുക.

അരിച്ചെടുക്കുക

നന്നായി കുറുകി പേസ്റ്റ് ആകുന്നത് വരെ ഇത് ഇളക്കി കൊടുത്ത് വേവിക്കുക. നന്നായി വെന്ത ശേഷം ഇറക്കി വയ്ക്കാവുന്നതാണ്.

വേവിക്കുക

നല്ല ടേസ്റ്റിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ടൊമാറ്റോ കെച്ചപ്പ് റെഡിയായി. ബർ​ഗറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്.

ടേസ്റ്റി കെച്ചപ്പ്

തണുക്കുമ്പോൾ വായുകടക്കാത്ത പാത്രത്തിൽ ഒഴിച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ മാത്രം പ്രിസർവേറ്റീവ്സ് ചേർക്കാവുന്നതാണ്.

ഉപയോഗിക്കുക