05 JUNE 2025
TV9 MALAYALAM
Image Courtesy: FREEPIK
തേനൂറുന്ന മധുരമാണെങ്കിലും കാക്കിപ്പഴത്തിന്റെ ഉള്ളടരുകൾക്ക് പലപ്പോഴും ആപ്പിളിനും സപ്പോട്ടയ്ക്കും ഇടയിലുള്ള രുചിയാണ്.
തമ്പിൽപ്പഴം, കാക്കപ്പനച്ചിപ്പഴം, കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം തുടങ്ങിയ പല പേരുകളിൽ പല സ്ഥലത്തും ഇവ അറിയപ്പെടുന്നു.
കാക്കിപ്പഴത്തിൽ അവശ്യ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി, ചർമ്മത്തിന്റെ ഓജസ്സ് എന്നിവയ്ക്ക് വളരെ നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് കാക്കിപ്പഴം നല്ലതാണ്. പ്രമേഹരോഗികൾക്കും പ്രമേഹം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് കഴിക്കാം.
കാക്കിപ്പഴിത്തിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി എന്നിവ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. കൂടാതെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തും.
കാക്കിപ്പഴിത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, സോഡിയം കുറവുമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആരോഗ്യമുള്ള ഹൃദയത്തിനും നല്ലതാണ്.
കാക്കിപ്പഴിത്തിൽ നാരുകൾ വളരെ സമ്പന്നമാണ്, അവ ദഹനത്തെ ഉത്തേജിപ്പിക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിനും ഉത്തമം.
കാക്കിപ്പഴിത്തിൽ കലോറി കുറവായതിനാൽ വിശപ്പ് കുറയ്ക്കാനും, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.