27 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുട്ട വളരെ നല്ലതാണ്. മുട്ട കഴിച്ചാൽ ചർമ്മത്തിനും മുടിക്കും ലഭിക്കുന്ന അത്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മത്തിലെ അമിതമായ എണ്ണമയം നീക്കം ചെയ്യുകയും ടൈറ്റാക്കുകയും ചെയ്യും. ഇത് മുഖത്തിന് നല്ല തിളക്കം നൽകും.
മുട്ടയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ചർമ്മത്തിൻ്റെ യൗവനം നിലനിർത്തുകയും, തിളക്കം നൽകുകയും ചെയ്യുന്നു. അതിനാൽ ദിവസവും ഒരു മുട്ട കഴിക്കാം.
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സൾഫർ എന്നിവ മുടിക്ക് വേരിൽ നിന്ന് കരുത്ത് നൽകുകയും മുടി തഴച്ചു വളരാൻ കാരണമാകുകയും ചെയ്യുന്നു.
മുട്ട ഒരു മികച്ച നാച്ചുറൽ കണ്ടീഷണർ കൂടിയാണ്. ഇത് മുടിയിലെ വരൾച്ച മാറ്റി മുടി മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
മുട്ടയുടെ വെള്ളയിൽ അല്പം നാരങ്ങാനീര് ചേർത്ത് തലയോട്ടിയിൽ പുരട്ടുന്നത് താരൻ്റെ ശല്യം കുറയ്ക്കാൻ സഹായിക്കും. ഇത് തലയോട്ടിയെ വൃത്തിയാക്കുകയും ചെയ്യും.
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും രണ്ട് മുട്ട കഴിക്കാവുന്നതാണ്. എന്നാൽ എന്തെങ്കിലും രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടുക.