21 OCT 2026

NEETHU VIJAYAN

വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ? 

Image Courtesy: Unsplash

മലയാളികൾക്ക് ചായ കുടിക്കാതെ ഒരു ദിവസം തുടങ്ങാനാകില്ല. കാരണം പലരുടെയും ഊർജ്ജത്തിൻ്റെ രഹസ്യം പോലും രാവിലത്തെ ഒരു ​ഗ്ലാസ് ചായയാണ്.

ചായ

ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒട്ടും നല്ലതല്ല.  

വെറും വയറ്റിൽ

ചായയിൽ അടങ്ങിയിരിക്കുന്ന ആസിഡ് അംശം വയറ്റിലെ ദഹനരസങ്ങളുമായി പ്രവർത്തിച്ച് ആസിഡ് ലെവൽ ഉയർത്തുന്നു. ഇത് അസിഡിറ്റി, ഗ്യാസ്, നെഞ്ചെരിച്ചിലിന് കാരണമാകും.

അസിഡിറ്റി

ചായയിലെ ടാന്നിൻ, കഫീൻ എന്നീ ഘടകങ്ങൾ ഭക്ഷണത്തിൽ നിന്നുള്ള അയൺ അഥവ ഇരുമ്പ് സത്ത്, കാൽസ്യം എന്നിവ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു.

ടാന്നിൻ

രാത്രി മുഴുവൻ വെള്ളം കുടിക്കാതെ ഇരുന്ന ശേഷം രാവിലെ കഫീൻ അടങ്ങിയ ചായ കുടിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു.

നിർജ്ജലീകരണം

വെറും വയറ്റിലേക്ക് കഫീൻ നേരിട്ടെത്തുമ്പോൾ പലരിലും തലകറക്കം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദിൽ എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഓക്കാനം

ചായയിലെ ആസിഡ് പല്ലുകളുടെ എനാമലിനെ ദ്രവിപ്പിക്കാനും പല്ലുകളിൽ കറപിടിക്കാനും കാരണമാകുന്നു. അതിനാൽ രാവിലെ എഴുന്നേറ്റയുടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുക. 

വെള്ളം