20 October 2026
Jayadevan A M
Image Courtesy: Getty Images
വെണ്ടയ്ക്ക പെട്ടെന്ന് കേടായിപ്പോകുന്നത് ഒരു പ്രശ്‌നമാണ്. എന്നാല്‍ ചില മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം
വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നം ഒരുവിധം പരിഹരിക്കാന്‍. അത്തരത്തില്‍ ചില ടിപ്‌സ് പരിശോധിക്കാം
ഈർപ്പം പൂര്‍ണ്ണമായും ഒഴിവാക്കണം. വെണ്ടയ്ക്ക വാങ്ങിയ ഉടൻ കഴുകി വെക്കരുത്. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുന്നതാണ് ഉചിതം
ഒരു പേപ്പർ ബാഗിലാക്കി ഫ്രിഡ്ജിൽ വെക്കുക. അല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക്/ഗ്ലാസ് കണ്ടെയ്നറിന്റെ അടിയിൽ പേപ്പർ ടവൽ വിരിച്ച ശേഷം അതിൽ വെണ്ടയ്ക്ക നിരത്തി വെക്കുക
ഫ്രിഡ്ജിന്റെ ഏറ്റവും തണുപ്പ് കൂടിയ ഭാഗത്ത് വെക്കാതെ, പച്ചക്കറികൾ സൂക്ഷിക്കുന്ന വെജിറ്റബിൾ ബോക്സിൽ സൂക്ഷിക്കുന്നതാണ് ഉചിതം
വെണ്ടയ്ക്ക വാങ്ങുമ്പോള്‍ ഞെട്ടോ അറ്റമോ മുറിച്ചുകളയാതിരിക്കുക. മുഴുവനോടെ സൂക്ഷിക്കുന്നതാണ് അഭികാമ്യം.
തക്കാളി, നേന്ത്രപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾക്കൊപ്പം വെണ്ടയ്ക്ക വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പെട്ടെന്ന് കേടാകാന്‍ കാരണമാകും
എയർടൈറ്റ് കണ്ടെയ്നറിലോ സിപ്‌ലോക്ക് കവറിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം പുറത്തെടുത്ത് ഉപയോഗിക്കാം