18 October 2026
Nithya V
Image Credit: Getty Images
മുടി കൊഴിച്ചിൽ തടയാനും മുടി വേഗത്തിൽ വളരാനും പ്രകൃതിദത്ത വഴികൾ തേടുന്നവർക്ക് ഏറ്റവും മികച്ച ഒരു പരിഹാരമാണ് ഉള്ളി എണ്ണ.
ആദ്യം ചെറിയ ഉള്ളി തൊലി കളഞ്ഞ് മിക്സിയിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുകയോ, ചെറുതായി അരിഞ്ഞെടുക്കുകയോ ചെയ്യുക.
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരച്ചുവെച്ച ഉള്ളി പേസ്റ്റും, ഉലുവയും, കറിവേപ്പിലയും ചേർക്കാം.
തീ കുറച്ചു വെച്ച് എണ്ണ നന്നായി തിളപ്പിക്കുക. ഉള്ളിയുടെ പച്ചമണം മാറി, ബ്രൗൺ നിറമാകുന്നത് വരെ ചെറിയ തീയിൽ ഇളക്കിക്കൊടുക്കണം.
എണ്ണയുടെ നിറം മാറി പാകമാകുമ്പോൾ തീ ഓഫ് ചെയ്യാം. ഇത് നന്നായി തണുത്ത ശേഷം ഒരു കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം.
ശേഷം, വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ നന്നായി പുരട്ടി മസാജ് ചെയ്യുക.
കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷമോ അല്ലെങ്കിൽ അടുത്ത ദിവസം രാവിലെയോ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ള്ളിയിലുള്ള സൾഫർ അടങ്ങിയിരിക്കുന്നത് മുടി വളർച്ചയെ ത്വരിതപ്പെടുത്താനും താരൻ അകറ്റാനും സഹായിക്കും.