19 June 2025

TV9 MALAYALAM

സന്ധിവേദന  പാടെ മാറും!  കശുവണ്ടി  ഇതിൽ കുതിർത്ത് കഴിച്ചു നോക്കൂ.

Image Courtesy: GettyImages

ആരോ​ഗ്യത്തിൻ് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കശുവണ്ടി. ഒട്ടനവധി പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രായഭേദമന്യേ കഴിക്കാവുന്നതാണ്.

കശുവണ്ടി

നാരുകൾ, പ്രോട്ടീൻ, മിനറൽസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ, വിറ്റമിൻ കെ, വിറ്റമിൻ ബി6, തിയാമിൻ തുടങ്ങിയവ കശുവണ്ടിയിലുണ്ട്.

തിയാമിൻ

ദിവസേന മൂന്നോ അഞ്ചോ എണ്ണം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.  തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതും നല്ലതാണ്.

3-5 വരെ

എന്നാൽ കശുവണ്ടി പാലിൽ കുതിർത്ത് കഴിച്ച് നോക്കൂ. രാത്രിയിൽ ഒരു ഗ്ലാസ്സ് പാലിൽ 3-5 കശുവണ്ടി ഇടുക. പിറ്റേ ദിവസം ഇത് കഴിക്കാം. ഒപ്പം പാലും കുടിക്കാം.

പാലിൽ

കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് രോഗാണുക്കളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റ്‌സ്

രാവിലെ തന്നെ വയറ്റിൽ നിന്നും ഒഴിഞ്ഞു പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് കശുവണ്ടി കഴിക്കുന്നതിലൂടെ ആ തടസ്സം നീങ്ങി കിട്ടുന്നു.

മലബന്ധം

രാവിലെ വെറും വയറ്റിൽ പാലിൽ കുതിർത്ത കശുവണ്ടി കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഇതിലൂടെ നിങ്ങൾക്ക് കാത്സ്യം ലഭിക്കുന്നു.

വെറും വയറ്റിൽ

സന്ധിവേദന കുറയ്ക്കാനും എല്ലുകൾക്കുണ്ടാകുന്ന വേദന കുറയ്ക്കുന്നതിനും ഈ ദിവസേനയുള്ള ശീലം നിങ്ങളെ സഹായിക്കുന്നു.

സന്ധിവേദന