19 November 2025

Nithya V

എല്ലാ ദിവസവും കുളിക്കേണ്ട ആവശ്യമുണ്ടോ? 

Image Credits: Getty Images

വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസവമുള്ള കുളി പലരുടെയും ശീലത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും ഭാ​ഗമാണ്.

വ്യക്തിശുചിത്വം

എന്നാൽ എല്ലാ ദിവസവും കുളിക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. ദിവസവും കുളിക്കുന്നത് അത്ര നന്നല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുളി

പ്രത്യേകിച്ച് സോപ് ഉപയോഗിക്കുള്ള കുളി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു.

സോപ്പ്

ശരീരത്തിലെ എണ്ണമയം കളയാന്‍ സഹായിക്കുന്ന സോപ്പ് ശരീരത്തെ വരണ്ടതാക്കുകയും തുടര്‍ച്ചയായുള്ള ഉപയോഗം ശരീരത്തിന്റെ സ്വഭാവം മാറ്റാനും ഇടയാക്കും.

എണ്ണമയം

ചര്‍മ്മത്തിന്റെ മുകളിലത്തെ ലെയറിലെ കോശങ്ങള്‍ ഡെഡ് സെല്ലുകളാണ്, ഇവ അതിന് താഴേക്കുള്ള സെല്ലുകളെ സംരക്ഷിക്കുന്നതിനുള്ളതാണ്.

കോശങ്ങള്‍

എന്നാൽ, തുടര്‍ച്ചയായുള്ള കുളി ഈ ലെയറിനെ തകര്‍ക്കാന്‍ കാരണമാകുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ  അഭിപ്രായപ്പെടുന്നു.

ആരോ​ഗ്യവിദ​ഗ്ധർ

കൂടാതെ, നിരന്തരമായുള്ള കുളി ശരീരത്തില്‍ സ്വാഭാവികമായി എണ്ണ ഉല്‍പാദിപ്പിക്കുന്നത് തടയാനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

എണ്ണ

അതേസമയം എല്ലാ ദിവസവും കുളിച്ചില്ലെങ്കിലും ശരീരത്തിന്റെ ശുചിത്വം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

ശുചിത്വം