18 November 2025
Jayadevan A M
Image Courtesy: Getty
രാവിലെയും വൈകിട്ടും വീട്ടില്‍ നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവ വീടുകളില്‍ പതിവാണ്. നിലവിളക്ക് കൊളുത്തുന്നത് ഐശ്വര്യമായി കരുതുന്നു
സൂര്യാസ്തമയത്തിന് മുമ്പേ വിളക്ക് കൊളുത്തണം. സൂര്യോദയത്തിനും, സൂര്യാസ്തമയത്തിനും അഞ്ച് മിനിറ്റ് മുമ്പേ വിളക്ക് തെളിയിക്കുന്നത് നല്ലതെന്ന് പറയുന്നു
രാവിലെ തിരി തെളിയ്‌ക്കേണ്ടത് കിഴക്കിന് അഭിമുഖമായി നിന്നു വേണം. വൈകിട്ട് പടിഞ്ഞാറു ദിക്ക് നോക്കി തെളിയിക്കാം.
നിലവിളക്ക് സകലദേവത സാന്നിധ്യമായി കണക്കാക്കുന്നു. വിളക്കിന്റെ അടിഭാഗം-ബ്രഹ്‌മാവ്, തണ്ട്-മഹാവിഷ്ണു, മുകള്‍ഭാഗം-മഹാദേവന്‍ എന്നിങ്ങനെ സൂചിപ്പിക്കുന്നു.
വെറുംനിലത്ത് നിലവിളക്ക് വയ്ക്കരുതെന്നാണ് വിശ്വാസം. പീഠത്തിന് മുകളിലോ, തളികയ്ക്ക് മുകളിലോ വയ്ക്കാവുന്നതാണ്
ഒരു തിരിയിട്ട് മാത്രം തെളിയിക്കുന്നവരുണ്ട്. എന്നാല്‍ രണ്ട് തിരികള്‍ കൂപ്പുകൈയുടെ രീതിയില്‍ ഇട്ടാണ് നിലവിളക്ക് തെളിയിക്കേണ്ടത്
ഒറ്റതിരിയെങ്കില്‍ അത് മഹാവ്യാധിയെയും, രണ്ട് തിരിയെങ്കില്‍ അത് ധനലാഭത്തെയും സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വെബ്‌സ്റ്റോറി നല്‍കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല