November 18 2025

SHIJI MK

Image Courtesy: Unsplash

അയേണ്‍ കുറഞ്ഞോ? എന്നാല്‍ ചോക്ലേറ്റ് കഴിച്ചോളൂ

ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ.

അയേണ്‍

ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ ക്ഷീണം, ആര്‍ത്തവം വൈകുക, നെഞ്ചുവേദന, കൈകാലുകളില്‍ തണുപ്പ്, വിളര്‍ച്ച എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഉണ്ടാകും.

രോഗങ്ങള്‍

അയേണ്‍ കുറയുമ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. അയേണ്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റ് മാത്രമല്ല അയേണ്‍ കുറഞ്ഞ് കഴിഞ്ഞാല്‍ ബീറ്റ്‌റൂട്ടും കഴിക്കാം. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടും ചോക്ലേറ്റും അല്ലാതെ അയേണ്‍ ഉയര്‍ന്ന അളവില്‍ ലഭ്യമാക്കുന്ന ഭക്ഷണങ്ങള്‍ വേറെയുമുണ്ട്. അവ ഏതെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.

എന്നാല്‍

100 ഗ്രാം വേവിച്ച പയര്‍വര്‍ഗത്തില്‍ 3.3 മൈക്രോഗ്രാം അയേണ്‍ ഉണ്ട്. അയേണ്‍ മാത്രമല്ല, പ്രോട്ടീനും ഫൈബറും ലഭിക്കാനും പയറുവര്‍ഗങ്ങള്‍ കഴിക്കാം.

പയറുകള്‍

ഇരുമ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ചീര. ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സിയും ചീരയിലുണ്ട്.

ചീര

മത്തങ്ങ വിത്ത് കഴിക്കുന്നതും ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്ത്