18 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
റാഗി കഴിക്കുന്നത് നിരവധി രോഗങ്ങൾക്ക് എതിരെ പോരാടാൻ സഹായിക്കുന്നു. കാൽസ്യം, നാരുകൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക എന്നിവ ഇതിലുണ്ട്.
റാഗിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താൻ നല്ലതാണ്. കൂടാതെ ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് എന്നിവയും തടയുന്നു.
റാഗിയിലെ ഉയർന്ന അളവിലുള്ള നാരുകളും പ്രോട്ടീനുമുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കുകയും അതിലൂടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
റാഗിയിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ അരോഗ്യകരമായി നിലനിർത്തും.
റാഗിയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം ഹീമോഗ്ലോബിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ഇത് വിളർച്ച തടയാനും നിയന്ത്രിക്കാനും സഹായിക്കും.
കൊളസ്ട്രോൾ കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ റാഗി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
റാഗിയിൽ അമിനോ ആസിഡുകളും വിറ്റാമിനുകളുമുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയുള്ളതിനാൽ റാഗി ഗർഭിണികൾക്കും കഴിക്കാം. റാഗി കഞ്ഞി, പുട്ട്, ദോശ എന്നിങ്ങനെ വിവിധ വിഭവങ്ങൾ തയ്യാറാക്കാം.