നിങ്ങൾക്ക് വൈറ്റമിൻ ഡി ആവശ്യമുണ്ടോ?; ലക്ഷണങ്ങളറിയാം

31  October 2025

Abdul Basith

Pic Credit: Pexels

നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു പോഷകമാണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി സപ്ലിമെൻ്റ് ആവശ്യമുണ്ടോ എന്നറിയാൻ ചില ലക്ഷണങ്ങളുണ്ട്.

വൈറ്റമിൻ ഡി

വൈറ്റമിൻ ഡി ആണ് നമ്മുടെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വൈറ്റമിൻ ഡി അനിവാര്യം.

ഗുണങ്ങൾ

പേശീവേദന വൈറ്റമിൻ ഡി കുറവുള്ളതിൻ്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. പേശികളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് വൈറ്റമിൻ ഡി.

പേശീവേദന

എത്ര കഴിച്ചാലും മതിയാവാതെ ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്നതും വൈറ്റമിൻ ഡി കുറവിൻ്റെ ലക്ഷണമാണ്. സപ്ലിമെൻ്റ് കഴിക്കാം.

ഇടക്കിടെ ഭക്ഷണം കഴിക്കൽ

എപ്പോഴും തളർച്ച തോന്നിയാൽ അത് വൈറ്റമിൻ ഡിയുടെ കുറവ് ആവാൻ സാധ്യതയുണ്ട്. ടെസ്റ്റ് ചെയ്ത് ഇതുറപ്പിച്ച് സപ്ലിമെൻ്റ് കഴിക്കാം.

തളർച്ച

സന്തോഷത്തിൻ്റെ ഹോർമോൺ ആയ സെറടോണിൻ ഉത്പാദനത്തെ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ ഡി. അതില്ലെങ്കിൽ മൂഡ് മോശമാവും.

മോശം മൂഡ്

വൈറ്റമിൻ ഡി കുറവായാലുള്ള മറ്റൊരു പ്രശ്നമാണ് ഉറക്കത്തിൻ്റെ പ്രശ്നങ്ങൾ. ശരിയായ ഉറക്കം കിട്ടാത്തതും ക്ഷീണവുമൊക്കെ ഉണ്ടാവാം.

ഉറക്കപ്രശ്നങ്ങൾ

തലചുറ്റൽ വരുന്നുണ്ടെങ്കിൽ വൈറ്റമിൻ ഡി കുറവാണെന്ന് കരുതാം. അതുകൊണ്ട് തന്നെ ഉടൻ ടെസ്റ്റ് ചെയ്ത് സപ്ലിമെൻ്റ് കഴിച്ചുതുടങ്ങാം.

തലചുറ്റൽ