31 October 2025
Nithya V
Image Credit: Getty Images
നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം പോലുള്ള മാരക ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
അതിനാൽ ചീത്ത കൊളസ്ട്രോൾ കൂടാതെ നോക്കേണ്ടതുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ചില ഭക്ഷണങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ മതി.
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക.
മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാൽ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.
പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ബദാം, കശുവണ്ടി, അവക്കാഡോ തുടങ്ങിയവ കഴിക്കാം.
കൂടാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്.
പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. വ്യായാമം ചെയ്യുന്നതും സ്ട്രെസ് കുറയ്ക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും.
സ്ട്രെസ് കുറയ്ക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.