31 October 2025
Sarika KP
Pic Credit: Unsplash
ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനകാലമാണ് ഗർഭാവസ്ഥ. ഏറ്റവും കൂടുതൽ ശ്രദ്ധയും സുരക്ഷിതത്വവും വേണ്ട സമയം കൂടിയാണിത്.
അതിനാൽ തന്നെ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഈ കാലയളവിൽ ഗർഭിണികൾ ചില ഭക്ഷണങ്ഹൾ പൂർണമായും ഒഴിവാക്കണം.
പോഷക ഗുണമുള്ള ഭക്ഷണം ആണെങ്കിൽ പോലും ഗർഭകാലത്ത് ചിലത് ദോഷകരമായി ബാധിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പ്രിസർവേറ്റീവ്സ്, കൂടുതൽ കൃത്രിമ വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.
കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനായി കൃത്രിമമായി പ്രിസർവേറ്റുവുകളും മറ്റു വസ്തുക്കളും ഇവയിൽ ചേർത്തിരിക്കും.
ഗർഭിണികൾ പച്ച മുട്ട കഴിക്കരുത്. ഇത് അണുബാധക്കിടയാകും. ഇത് മൂലം വയറു വേദന, ഛർദ്ദി, ഒാക്കാനം, പനി തുടങ്ങിയവ അനുഭവപ്പെടാം.
മുളപ്പിച്ച പയർവർഗങ്ങൾ നല്ലതാണെങ്കിലും ഗർഭിണികൾക്ക് അനുയോജ്യമല്ല. ഇവ വേവിച്ച ശേഷം മാത്രം ഗർഭിണികൾ കഴിക്കുക.
ഗർഭിണികൾ ഒരിക്കലും ആൽക്കഹോൾ ഉപയോഗിക്കരുത്. ആൽക്കഹോൾ ഗർഭഛിദ്രത്തിനിടവരുത്തും. ഇത് കുഞ്ഞിെൻറ തലച്ചോർ വികാസത്ത ബാധിക്കും