22 October 2026
Sumeesh T Unneen
Photo Credit: Unsplash
വ്യായാമത്തിന് ശേഷം പ്രോട്ടീൻ ഷേക്കിനും ചിക്കനും പിന്നാലെ പോകുന്ന ഫിറ്റ്നസ് പ്രേമികൾ പലപ്പോഴും മത്സ്യത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ മറന്നുപോകുന്നു
പേശികളുടെ വളർച്ചയ്ക്കും റിക്കവറിക്കും ആവശ്യമായ മികച്ച ഗുണനിലവാരമുള്ള അമിനോ ആസിഡുകൾ മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്
നമ്മുടെ നാടൻ മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിന് വളരെ ഗുണകരമാണ്
ശരീരത്തിലെ ഇൻഫ്ലമേഷൻ തടയാൻ ഒമേഗ-3 സഹായിക്കുന്നതിനാൽ വ്യായാമത്തിന് ശേഷമുണ്ടാകുന്ന പേശികളുടെ വേദന വേഗത്തിൽ കുറയുന്നു
പ്രോട്ടീന് പുറമെ വിറ്റാമിൻ ഡി, സെലിനിയം, അയഡിൻ, ബി വിറ്റാമിനുകൾ തുടങ്ങിയവയും മത്സ്യത്തിൽ നിന്ന് ശരീരത്തിന് ലഭിക്കുന്നു
ചോറിനും പച്ചക്കറികൾക്കുമൊപ്പം മത്സ്യം കൂടി ഉൾപ്പെടുത്തിയാൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമ്പൂർണ്ണ ഭക്ഷണമായി
എന്നും ഒരേ ചിക്കനും ബീഫും പ്രോട്ടീൻ പൗഡറും കഴിച്ച് മടുത്തവർക്ക് ഡയറ്റിൽ ആരോഗ്യകരമായ മാറ്റം വരുത്താൻ മത്സ്യം തിരഞ്ഞെടുക്കാം
അടിസ്ഥാന പോഷകങ്ങൾ എല്ലാം ഒന്നിച്ച് ലഭിക്കാൻ സ്ഥിരമായി ഡയറ്റിൽ മത്സ്യം ഉൾപ്പെടുത്തുന്നത് നല്ലതാണ്