23 October 2026

Sumeesh T Unneen

സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!

Photo Credit: Unsplash

നമ്മൾ പോലുമറിയാതെ നമ്മുടെ സ്ഥിരമായ ഭക്ഷണരീതികളെ വലിയ രീതിയിൽ മാറ്റിമറിക്കാൻ കടുത്ത സ്ട്രെസ് കാരണമാകും

സ്ട്രെസ്സും ഭക്ഷണരീതിയും

സ്ട്രെസ് വരുമ്പോൾ ചില ആളുകളിൽ വിശപ്പ് പൂർണ്ണമായും ഇല്ലാതാകാറുണ്ട്. എന്നാൽ മറ്റു ചിലർക്കാവട്ടെ അനാരോഗ്യകരമായ ഭക്ഷണങ്ങളോട് അടങ്ങാത്ത ആസക്തി തോന്നും

ഭക്ഷണത്തോട് ആസക്തിയോ?

തലച്ചോറിലെ വിശപ്പുമായി ബന്ധപ്പെട്ട സിഗ്നലുകളിൽ സ്ട്രെസ് വരുത്തുന്ന മാറ്റങ്ങളാണ് ഇത്തരം അമിതമായ ആസക്തിക്കും പൂർണ്ണമായ വിശപ്പില്ലായ്മയ്ക്കും പ്രധാന കാരണം

തലച്ചോറിലെ മാറ്റങ്ങൾ

സ്ട്രെസ് അനുഭവപ്പെടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിൻ്റെ അളവ് വർധിക്കുന്നു. ഇത് പ്രതിസന്ധികളെ നേരിടാൻ ഗ്ലൂക്കോസ് വഴി ശരീരത്തിന് ഊർജ്ജം നൽകുന്നു

വില്ലനായി 'കോർട്ടിസോൾ'

സ്ട്രെസ് ഏറെനാൾ നീണ്ടുനിൽക്കുമ്പോൾ കോർട്ടിസോൾ സ്ഥിരമായി വർധിക്കുകയും, ഇത് മധുരവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും

കൊഴുപ്പും മധുരവും

നമ്മൾ മാനസികമായി തളർന്നിരിക്കുമ്പോൾ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഡോപാമൈൻ എന്ന ഹോർമോണിനെ സ്വാധീനിക്കുകയും ഒരു താൽക്കാലിക ആശ്വാസം നൽകുകയും ചെയ്യും

താൽക്കാലിക സന്തോഷം

കടുത്ത സ്ട്രെസ് തലച്ചോറിൻ്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കും. കൃത്യമായ ഡയറ്റ് പ്ലാൻ ഉണ്ടെങ്കിൽ പോലും അതെല്ലാം തെറ്റിച്ച് ജങ്ക് ഫുഡ് കഴിക്കാൻ ഇത് കാരണമാകും

ഡയറ്റ് പ്ലാനുകൾ തെറ്റും

'സ്ട്രെസ് ഈറ്റിംഗ്' എന്നത് വെറുമൊരു തോന്നലല്ല. കടുത്ത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയുമെല്ലാം ഒരുമിച്ചു ചേരുമ്പോഴാണ് ആളുകൾക്ക് ഭക്ഷണത്തോട് ഇത്രത്തോളം ആസക്തി തോന്നുന്നത്

ഉറക്കമില്ലായ്മയും വില്ലൻ