09 JULY 2025

TV9 MALAYALAM

കാപ്പി കുടിച്ചാൽ കരൾ സുരക്ഷിതമോ? കാരണമുണ്ട്.

Image Courtesy: Getty Images

ശരീരത്തിലെ ഒരു സുപ്രധാന അവയവമാണ് കരൾ. അതിനാൽ അവയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ ഭക്ഷണങ്ങൾ കരളിനെ സുരക്ഷിതമാക്കും.

കരൾ

ഫാറ്റി ലിവർ, സിറോസിസ്, തുടങ്ങി വിട്ടുമാറാത്ത കരൾ രോഗങ്ങൾക്ക് കാപ്പി നല്ലതാണ്. കാരണം അതിൽ ക്ലോറോജെനിക് ആസിഡും കഫീക് ആസിഡും അടങ്ങിയിട്ടുണ്ട്.

കാപ്പി

ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉള്ളവരിൽ ചായ, പ്രത്യേകിച്ച് ഗ്രീൻ ടീ കുടിക്കുന്നത് കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചായ

ബ്ലൂബെറി, ക്രാൻബെറി എന്നിവയുൾപ്പെടെയുള്ള ബെറികളിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്, ഇവ ഫാറ്റി ലിവർ മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകളാണ്.

ബെറികൾ

ഒലിവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിലെ എൻസൈമിന്റെ അളവ് കുറയ്ക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും.

ഒലിവ് ഓയിൽ

സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളുണ്ട്, ഇത് കരളിലെ വീക്കവും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുകയും ചെയ്യും.

കൊഴുപ്പുള്ള മത്സ്യം

വെളുത്തുള്ളിയിൽ സെലിനിയം, അലിസിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കരൾ എൻസൈമുകളെ സജീവമാക്കുകയും വിഷവിമുക്തമാക്കാൻ സഹായിക്കുകയും ചെയ്യും.

വെളുത്തുള്ളി

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകളും ബീറ്റാലൈൻ പോലുള്ള ആന്റിഓക്‌സിഡന്റുകളുണ്ട്, ഇത് കരളിന് വീക്കവും കുറയ്ക്കും. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ബീറ്റ്റൂട്ട് ജ്യൂസ്