09  JULY 2025

SHIJI MK

Image Courtesy: Getty Images

കോഴിയിറച്ചിയോട്  വലിയ ഇഷ്ടമാണല്ലേ? രോഗിയാകാന്‍  ഇതുതന്നെ ധാരാളം

ചിക്കന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിക്കനോട് വലിയ പ്രേമമുള്ള ആളുകളും നമുക്കിടയിലുണ്ട്. എപ്പോള്‍ കിട്ടിയാലും അവര്‍ കഴിക്കുകയും ചെയ്യും.

ചിക്കന്‍

അമിതമായി ചിക്കന്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നോക്കാം.

എന്നാല്‍

ചിക്കന്‍ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് വഴി കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നു. ഇത് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.

കൊളസ്‌ട്രോള്‍

ഒരാളുടെ ശരീരത്തിന് 10 മുതല്‍ 35% പ്രോട്ടീന്‍ ഒരു ദിവസം വേണം. എന്നാല്‍ ചിക്കനില്‍ ധാരാളം പ്രോട്ടീന്‍ ഉള്ളതിനാല്‍ ഇത് ശരീരഭാരം വര്‍ധിപ്പിക്കും.

പ്രോട്ടീന്‍

പതിവായി ചിക്കന്‍ കഴിക്കുന്നത് വഴി മൂത്രനാളിയില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അണുബാധ

ചിക്കനിലുള്ള ട്രാന്‍സ് ഫാറ്റ് ഇതുവഴി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. അത് രക്തക്കുഴലുകള്‍ തടസപ്പെടാനുള്ള സാധ്യതയ്ക്കും രക്തസമ്മര്‍ദത്തിനും വഴിവെക്കും.

ട്രാന്‍സ് ഫാറ്റ്

കൂടാതെ ചിക്കന്‍ അമിതമായി കഴിക്കുന്നത് വഴി ശരീരത്തിലെ യൂറിക് ആസിഡന്റെ അളവ് വര്‍ധിക്കുകയും സന്ധിവാതം, വൃക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.

യൂറിക്ക് ആസിഡ്

പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍ ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. ഇത് ശരീരത്തിലെ താപനില്ല വര്‍ധിപ്പിച്ച് ശരീരത്തെ തെര്‍മോജെനിക് അവസ്ഥയിലേക്ക് എത്തിക്കുന്നു.

ദഹനം