19 July 2025
Sarika KP
Image Courtesy: Unsplash
ചായസമയം ഒരു ചെറിയ പാക്കറ്റ് ബിസ്കറ്റെങ്കിലും ഇല്ലാതെ പല വീടുകളിലും ചായ പൂർണമാകില്ല. ചായക്കൊപ്പം ബിസ്കറ്റ് പതിവായി കഴിക്കുന്നവരുമുണ്ട്.
'ആരോഗ്യകരമെന്ന്' നമ്മൾ വിശ്വസിക്കുന്ന പല ബിസ്കറ്റുകളിലും ഇപ്പോഴും മൈദയും പഞ്ചസാരയും സംസ്കരിച്ച കൊഴുപ്പുകളുമാണുള്ളത്.
എന്നാൽ ഇത് നല്ലതല്ലെന്ന് പറയുകയാണ് മുംബൈയിലെ വൊക്കാഡ് ആശുപത്രിയിലെ ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. അമ്രീൻ ഷെയ്ഖ്.
മിക്ക ബിസ്കറ്റുകളിലും മൈദ, പഞ്ചസാര, സംസ്കരിച്ച കൊഴുപ്പുകൾ എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇവയിൽ ഫൈബറുകളും പോഷകങ്ങളും കുറവാണ്. അതിനാൽ, വളരെ കുറഞ്ഞ പോഷകഗുണങ്ങൾ മാത്രമുള്ള കലോറി ഉപഭോഗമാണ് ബിസ്കറ്റുകൾ. പതിവായി ഇവ കഴിക്കുന്നത് ഗുണകരമല്ല.
ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളേയും പതിവായി ബിസ്കറ്റ് കഴിക്കുന്നത് ബാധിച്ചേക്കുമെന്നും ഡോക്ടർ പറയുന്നത്.
രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവയെ പ്രതികൂലമായി ഇവ ബാധിക്കുമെന്ന് ഡോക്ടർ പറയുന്നു.
അതേസമയം ഉയർന്ന ഫൈബർ, മുഴുവൻ ധാന്യങ്ങൾ, പഞ്ചസാരയില്ലാത്ത ബിസ്കറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടർ പറയുന്നു.