17 July 2026
NEETHU VIJAYAN
Image Courtesy: Getty Images
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. അതുകൊണ്ട് തന്നെ നമ്മുടെ ഫ്രിഡ്ജിൽ എപ്പോഴും മുട്ടയുടെ സ്ഥാനം മറ്റെന്തിനേക്കാളും വലുതാണ്.
മുട്ട വാങ്ങുമ്പോൾ അതിന് പുറത്ത് അഴുക്ക് സാധാരണമാണ്. അതിനാൽ മുട്ട പലരും കഴുകി സൂക്ഷിക്കാറുണ്ട്. ഇത് ശരിക്കും നല്ലതാണോ അതോ ചീത്തയാണോ.
മുട്ടയുടെ പുറംതോടിൽ ബാക്ടീരിയകൾ അകത്തേക്ക് കടക്കാതിരിക്കാൻ പ്രകൃതിദത്തമായി ഒരു നേർത്ത സംരക്ഷണ പാളിയുണ്ട്. മുട്ട കഴുകുമ്പോൾ ഈ പാളി ഇല്ലാതാകാം.
സംരക്ഷണ പാളി നഷ്ടപ്പെടുന്നതോടെ മുട്ടയുടെ തോടിലെ ചെറിയ സുഷിരങ്ങൾ തുറക്കപ്പെടും. ഇത് വഴി ബാക്ടീരിയകൾ എളുപ്പത്തിൽ മുട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കും.
ഈ അണുബാധയേറ്റ മുട്ടകൾ കഴിക്കുന്നത് വഴി വയറിളക്കം, ഛർദ്ദി, പനി എന്നിവയോട് കൂടിയ കടുത്ത ഫുഡ് പോയിസണിംഗ് ഉണ്ടാകാൻ വലിയ സാധ്യതയുണ്ട്.
മുട്ടയിൽ അഴുക്കുണ്ടെങ്കിൽ അത് വെള്ളത്തിൽ കഴുകരുത്. പകരം ഒരു കഷ്ണം ഉണങ്ങിയ കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.
മുട്ട കഴുകണം എന്ന് നിർബന്ധമാണെങ്കിൽ, അത് ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപല്ല, മറിച്ച് പാചകം ചെയ്യാൻ എടുക്കുന്നതിന് തൊട്ടുമുൻപ് കഴുകി ഉപയോഗിക്കുക.