16 July 2026

NEETHU VIJAYAN

തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ

Image Courtesy: Getty Images 

എത്ര രുചിയുള്ളതാണെങ്കിലും തേങ്ങാചട്ണി ഉച്ചയാകുമ്പോഴേക്കും ചീത്തയാകാറുണ്ട്. എന്നാൽ തേങ്ങ അരയ്ക്കുമ്പോൾ രഹസ്യകൂട്ട് ഒന്ന് പരീക്ഷിച്ച് നോക്കൂ.

തേങ്ങാചട്ണി

ചട്ണി ഒരു ദിവസം മുഴുവൻ കേടാകാതെ ഫ്രഷ് ആയി ഇരിക്കാനും അതിന്റെ രുചി ഇരട്ടിയാക്കാനും ഈ ചെറിയ ട്രിക്ക്  നമുക്കൊന്ന് പരീക്ഷിച്ച് നോക്കിയാലോ. 

കേടാകാതെ

അരയ്ക്കാൻ മാറ്റിയ തേങ്ങയിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർക്കുക. അതോടൊപ്പം കറിവേപ്പില പച്ചയായി ചേർക്കാതെ, എണ്ണയിൽ ചെറുതായി ഒന്ന് വറുത്ത ശേഷം ചേർക്കാം.

ഇഞ്ചി- കറിവേപ്പില

ഇഞ്ചി ബാക്ടീരിയകളെ തടഞ്ഞ് ചട്ണി കേടാകാതെ സൂക്ഷിക്കുമ്പോൾ, വറുത്ത കറിവേപ്പില ചട്ണിക്ക് ഒരു കിടിലൻ റെസ്റ്റോറന്റ് സ്റ്റൈൽ ഫ്ലേവർ നൽകുന്നു.

വറുത്ത കറിവേപ്പില

ഇങ്ങനെ ചെയ്താൽ നിങ്ങളുടെ തേങ്ങാചട്ണി വൈകുന്നേരെം വരെ യാതൊരു കേടും കൂടാതെ സൂക്ഷിക്കാനാകും. ഒപ്പം വൈകിട്ടും ഇത് കഴിക്കാവുന്നതാണ്.

ഫ്രഷായി

അതുപോലെ ചട്ണി അരയ്ക്കാൻ സാധാരണ പച്ചവെള്ളത്തിന് പകരം നേരിയ ചെറുചൂടുവെള്ളം ഉപയോഗിക്കുക. ഇത് ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും.

ചെറുചൂടുവെള്ളം

അരച്ച ചട്ണിയിലേക്ക് നന്നായി താളിച്ച് ഒഴിക്കാം. ശേഷം നന്നായി ഒന്നിളക്കുക. കടുക് വറുത്ത എണ്ണയുടെ മുകൾപ്പാളി ചട്ണിക്ക് ഒരു സംരക്ഷണ കവചമായി മാറും.

താളിക്കാം