13 July 2026
Nithya V
Photo Credit: Getty Images
ഭൂരിഭാഗം ആളുകളും പാചകം ചെയ്യുമ്പോൾ മല്ലിയിലയുടെ ഇലകൾ മാത്രം എടുത്ത് അതിന്റെ തണ്ടുകൾ കളയാറാണ് പതിവ്.
എന്നാൽ, ഇലകളേക്കാൾ കൂടുതൽ സുഗന്ധവും കറികൾക്ക് ഇരട്ടി രുചിയും നൽകാൻ മല്ലിയിലയുടെ തണ്ടുകൾക്ക് കഴിയും.
വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ തണ്ടുകൾ അടുക്കളയിൽ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കിയാലോ...
മല്ലിയില ഉപയോഗിച്ച് ചമ്മന്തിയോ പുതിന ചട്ണിയോ ഒക്കെ ഉണ്ടാക്കുമ്പോൾ ഇലകൾക്കൊപ്പം ഈ തണ്ടുകൾ കൂടി ചേർത്ത് അരയ്ക്കാവുന്നതാണ്.
വെജിറ്റബിൾ സൂപ്പോ ചിക്കൻ സൂപ്പോ ഒക്കെ തയാറാക്കുമ്പോൾ മല്ലിയിലയുടെ തണ്ട് ചതച്ചോ ചെറുതായി അരിഞ്ഞോ ചേർക്കാവുന്നതാണ്.
ചിക്കൻ, മീൻ, അല്ലെങ്കിൽ പനീർ ഒക്കെ മസാല പുരട്ടി വെക്കുമ്പോൾ മല്ലിയിലയുടെ തണ്ടുകൾ ഇഞ്ചിക്കും വെളുത്തുള്ളിക്കുമൊപ്പം നന്നായി അരച്ച് ചേർക്കുക.
ഇത് മാംസത്തിലേക്ക് മസാലയുടെ രുചി കൂടുതൽ ആഴത്തിൽ ഇറങ്ങാൻ സഹായിക്കും. ഫ്രൈ ചെയ്യുമ്പോഴും ഗ്രിൽ ചെയ്യുമ്പോഴും നല്ല രുചി നൽകുകയും ചെയ്യും.
ഇനി മുതൽ മല്ലിയില വാങ്ങുമ്പോൾ അതിന്റെ തണ്ടുകൾ മാറ്റിവെച്ച് ഈ വഴികൾ പരീക്ഷിച്ചു നോക്കൂ. ഭക്ഷണത്തിന് കൂടുതൽ രുചിയും ഉറപ്പാക്കാം.