19 December 2025

Nithya V

Image Courtesy:  Getty Images

തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ? 

തണുത്ത വെള്ളത്തിൽ മുഖം കഴുകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് ചർമത്തിന് നല്ലതാണോ? പരിശോധിക്കാം.

തണുത്ത വെള്ളം

ഉണർന്നാലുടൻ തണുത്ത വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്യാൻ സഹായിക്കും.

എണ്ണമയം

ഇത്തരത്തിൽ എണ്ണമയം നീക്കം ചെയ്യുന്നതിലൂടെ ചർമത്തിന് ഫ്രഷ് ലുക്ക് നൽകാനും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് സഹായിക്കും.

ഫ്രഷ് ലുക്ക്

തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും.

ചെറുപ്പമാകും

കൂടാതെ, തണുത്ത വെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം മനോഹരമാവുകയും ചെയ്യുന്നു.

മുഖചർമം

ചർമത്തിന് ഊർജം നൽകാനും കൂടുതൽ തേജസ് നൽകാനും ഈ ശീലം സഹായിക്കുന്നു. ഡൾ ആയിരിക്കുന്ന ചർമത്തെ പുനരുജ്ജീവിപ്പിക്കും.

ഊർജം

തണുത്തവെള്ളത്തിൽ മുഖം കഴുകുന്നത് വഴി ചർമസുഷിരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാനും കഴിയും.

മാലിന്യങ്ങൾ

വെയിലത്ത് പുറത്തു പോയി വരുമ്പോൾ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകളെ മാറ്റാം.

സൂര്യതാപം