19  December 2025

SHIJI MK

Image Courtesy:  Getty Images

പാലില്‍ ശര്‍ക്കരയിട്ട് കുടിച്ചാല്‍ ഇരട്ടി ഫലം

പാല്‍ കുടിക്കുന്നത് വഴി ധാരാളം പോഷകങ്ങള്‍ ലഭിക്കും. പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍ സി പോലുള്ള ധാരാളം പോഷകങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്.

പാല്‍

ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ദിവസവും പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ നിങ്ങളുടെ എല്ലിനും പല്ലിനുമെല്ലാം കരുത്തും പകരുന്നു.

വളര്‍ച്ച

പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

ശര്‍ക്കര

ശര്‍ക്കരയ്ക്ക് പുറമെ ഈന്തപ്പഴയും പാലില്‍ കലക്കി കുടിക്കാവുന്നതാണ്. ഇത് ജലദോഷവും ചുമയും അകറ്റാനും ശരീരത്തില്‍ ചൂട് നിലനിര്‍ത്താനും സഹായിക്കും.

ഈന്തപ്പഴവും

ബദാം പാലില്‍ ചേര്‍ത്ത് കുടിക്കാറുണ്ടോ? പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ബദാമില്‍ ധാരാളമുണ്ട്.

ബദാം

ബദാം പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വഴി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കും. കൂടാതെ സീസണല്‍ ആയിട്ടുള്ള അസുഖങ്ങളും തടയാം.

പ്രതിരോധശേഷി

പാലില്‍ ചേര്‍ക്കാവുന്നതാണ് മഞ്ഞളും. ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി സെപ്റ്റിക് ഗുണങ്ങളുള്ള മഞ്ഞളും പ്രതിരോധശേഷി വര്‍ധിപ്പിക്കും.

മഞ്ഞള്‍

ജാതിക്ക പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വഴിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാനാകും. ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ജാതിക്ക