18 December 2025

Aswathy Balachandran

Image Credit: Getty Images

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോഗം  ഉണ്ടാകുമോ?  

കാലങ്ങളായി മുട്ട കൊളസ്ട്രോൾ വർധിപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും, ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കില്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

കൊളസ്ട്രോൾ

നാം കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ നില സന്തുലിതമായി നിലനിർത്താൻ കരൾ സ്വാഭാവിക കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കുന്നു.

കരളിന്റെ പ്രവർത്തനം

ഏകദേശം 70 ശതമാനം ആളുകളിലും മുട്ട കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ നിലയിൽ കാര്യമായ മാറ്റമുണ്ടാക്കുന്നില്ല.

70 ശതമാനം

വളരെ ചെറിയൊരു ശതമാനം ആളുകൾക്കും, പ്രത്യേകിച്ച് APOE4 ജനിതകഘടനയുള്ളവർക്കും മുട്ട കഴിക്കുന്നത് വഴി കൊളസ്ട്രോൾ വർധിക്കാൻ സാധ്യതയുണ്ട്. 

ചെറിയൊരു ശതമാനം

കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവ നൽകുന്ന ഒരു 'സൂപ്പർ ഫുഡ്' ആണ് മുട്ട.

പോഷകാഹാരം

തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ (Choline), കാഴ്ചശക്തി വർധിപ്പിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിൽ ധാരാളമുണ്ട്.

ആരോഗ്യം

പ്രതിരോധശേഷിക്ക് വിറ്റാമിൻ ഡിയും, ശരീര ഉപാപചയ പ്രവർത്തനങ്ങൾക്കും ഊർജ്ജത്തിനും ആവശ്യമായ വിറ്റാമിൻ ബി 12-ഉം മുട്ടയിലൂടെ ലഭിക്കുന്നു.

പ്രതിരോധശേഷി

നിലവിൽ ലഭിക്കുന്ന പാസ്ചറൈസ് ചെയ്ത പല മുട്ടകളിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു.

ഒമേഗ-3 സമ്പുഷ്ടം