19 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
അടുക്കളയിൽ പ്രധാന സ്ഥാനം മുട്ടയ്ക്കാണ്. കാരണം മുട്ടയ്ക്ക് നിരവധി പോഷക ഗുണങ്ങളുണ്ട്. പ്രഭാതഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നവരാണ് അധികവും.
എന്നാൽ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട കഴിക്കണം. സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പ്രോട്ടീൻ, നല്ല കൊഴുപ്പ്, വിറ്റാമിൻ, മിനറൽ തുടങ്ങി നിരവധി പോഷകങ്ങൾ മുട്ടയിലുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
തലച്ചോറിനേയും നാഡീസംവിധാനത്തേയും പിന്തുണയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മുട്ടയിലുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട കഴിക്കാം. പലതരം നേത്രരോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. കാഴ്ചശക്തി കൂട്ടാനും നല്ലതാണ്.
ശരീരഭാരം നിയന്ത്രിക്കാനും സ്ത്രീകൾക്ക് ദിവസവും മുട്ട കഴിക്കാം. കാരണം ഇതിൽ ധാരാളം പ്രോട്ടീനും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും മുട്ട കഴിക്കാവുന്നതാണ്. പ്രത്യേകിച്ചും 30 കഴിഞ്ഞ സ്ത്രീകൾക്ക്.
മുട്ടയിൽ കാണപ്പെടുന്ന വിറ്റാമിനുകളും സെലീനിയവും സ്ത്രീകളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്.