13 May 2025
Abdul Basith
Pic Credit: Unsplash
വേനലിൽ വലയുകയാണ് നമ്മൾ. വേനൽക്കാലത്ത് ഒരു ദിവസം പരമാവധി എത്ര വെള്ളം കുടിയ്ക്കാം എന്ന് അറിയാമോ? അത് നമുക്ക് പരിശോധിക്കാം.
ചിലയിടങ്ങളിൽ ഇടയ്ക്കിടെ മഴ ഒരു ആശ്വാസമാവുന്നുണ്ടെങ്കിലും ചൂടിന് ശമനമില്ല. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിയ്ക്കേണ്ടതുണ്ട്.
ശരീരത്തിൽ വെള്ളം കുറഞ്ഞാൽ ഡീഹൈഡ്രേഷനുണ്ടാവും. ഇങ്ങനെ ഡീഹൈഡ്രേഷനുണ്ടായാൽ ക്ഷീണവും തളർച്ചയും ഉണ്ടാവാനിടയുണ്ട്.
വേനൽക്കാലത്ത് നമ്മളൊക്കെ വെള്ളം കുടിയ്ക്കാറുണ്ടെങ്കിലും എത്ര വെള്ളം കുടിയ്ക്കണമെന്നത് വളരെ നിർണായകമാണ്. ഇതറിയണം.
ആരോഗ്യവാനായ ഒരാൾ ഒരു ദിവസം 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇത് ഏകദേശം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെയാണ്.
ഇത് പൊതുവായ കണക്കാണ്. ഓരോരുത്തരുടെ ശരീരപ്രകൃതിയും വയസും കാലാവസ്ഥയും ആരോഗ്യവുമനുസരിച്ച് ഇതിൽ മാറ്റമുണ്ടാവും.
നന്നായി വർക്കൗട്ട് ചെയ്യുന്നവർ വെള്ളം അധികം കുടിയ്ക്കണം. വർക്കൗട്ട് ചെയ്യുന്നവർ മൂന്ന് മുതൽ നാല് ലിറ്റർ വെള്ളം വരെ കുടിയ്ക്കേണ്ടതുണ്ട്.
ചെറിയ രീതിയിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ അവരും അധികം വെള്ളം കുടിച്ചില്ലെങ്കിലും പ്രശ്നമില്ല. രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം മതിയാവും.