13 May 2025

NANDHA DAS

ഏലയ്ക്ക കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

Image Courtesy: Freepik

ചില ഭക്ഷണങ്ങളിൽ സ്വാദിനും മണത്തിനുമായി നമ്മൾ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ, മണം മാത്രമല്ല ഗുണത്തിലും ഇത് മുന്നിൽ തന്നെയാണ്. ഏലയ്ക്കയുടെ ഗുണങ്ങൾ നോക്കാം.

ഏലയ്ക്ക

ഏലയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.

കൊഴുപ്പ് കുറയ്ക്കാൻ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

ഇരുമ്പിന്റെ മികച്ച ഉറവിടമായതിനാൽ ഏലയ്ക്ക കഴിക്കുന്നത് തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ അകറ്റാൻ സഹായിക്കും.

വിളർച്ച അകറ്റാൻ

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ ഏലയ്ക്ക പതിവാക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഏറെ നല്ലതാണ്.

രോഗപ്രതിരോധശേഷി

ഏലയ്ക്കയിൽ അടങ്ങിയിട്ടുള്ള ഹാലിറ്റോസിസ് എന്ന ഘടകം ബാക്ടീരിയകളുടെ വളർച്ച തടയുകയും വായ്നാറ്റം അകറ്റുകയും ചെയ്യുന്നു.  

വായ്‌നാറ്റം അകറ്റാൻ

ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കും.

ദഹനം

ഏലയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

മാനസികാരോഗ്യം