12 AUG 2026

NEETHU VIJAYAN

നെല്ലിക്ക  കഴിച്ചാൽ  പ്രമേഹം  പാടെ മാറുമോ? സത്യം ഇതാ

Image Courtesy: Getty Images 

നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?

നെല്ലിക്ക

ടൈപ്പ്-2 പ്രമേഹം എന്നത് പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നല്ല, മറിച്ച് ഭക്ഷണക്രമത്തിലൂടെയും ജീവതശൈലിയിലൂടെയും നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

പ്രമേഹം

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സഹായിക്കുന്നു.

രഹസ്യം

നെല്ലിക്കയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന ആരോ​ഗ്യ പ്രശന്ങ്ങൾ, തളർച്ച, ക്ഷീണം എന്നിവ തടയുന്നു.

വിറ്റാമിൻ സി

ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാസ് കോശങ്ങളെ ഉത്തേജിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും നെല്ലിക്ക മികച്ചതാണ്.

ഇൻസുലിൻ

രാവിലത്തെ വെറും വയറ്റിൽ അല്പം വെള്ളത്തിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഏറ്റവും ഫലപ്രദമാണ്. രാവിലെ തന്നെയുള്ള പഞ്ചസാരയുടെ ഉയർച്ച തടയാൻ സഹായിക്കും.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു സഹായി മാത്രമാണ്. അതിനാൽ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ പൂർണ്ണമായി ഒഴിവാക്കരുത്. ഇടയ്ക്കിടെ പരിശോധിക്കുന്നതും നല്ലതാണ്. 

മരുന്നുകൾ