09 AUG 2026

NEETHU VIJAYAN

പിരീഡ്സ്  ആവാൻ  ഇങ്ങനെ  ചെയ്താൽ മതി

Image Courtesy: Getty Images 

ഹോർമോണൽ വ്യതിയാനമോ മറ്റ് ജീവിതശൈലികളോ കാരണം സ്ത്രീകളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ആർത്തവം കൃത്യമല്ലാതിരിക്കുക എന്നത്.

പിരീഡ്സ്

ആർത്തവം വൈകുന്നത് സ്വാഭാവിക രീതിയിൽ ക്രമപ്പെടുത്താൻ സഹായിക്കുന്ന ലളിതമായ ചില പൊടികൈകളുണ്ട് അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ആർത്തവം

ഇഞ്ചിക്ക് ശരീരത്തിന് ചൂട് നൽകാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇഞ്ചി ചായ കുടിക്കുന്നത് ആർത്തവം വേ​ഗം വരാൻ സഹായിച്ചേക്കാം.

ഇഞ്ചി

പപ്പായയിൽ അടങ്ങിയിട്ടുള്ള കരോട്ടിൻ ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുട്ടി ആർത്തവം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

പപ്പായ

ഓറഞ്ച്, നാരങ്ങ, കിവി, പൈനാപ്പിൾ തുടങ്ങിയ വിറ്റാമിൻ സി ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവത്തെ ക്രമപ്പെടുത്താൻ സഹായിക്കും.

വിറ്റാമിൻ സി

വയറിൻ്റെ അടിഭാഗത്ത് ചൂടുവെള്ളം നിറച്ച ബാഗ് വെക്കുന്നതും ചൂടുവെള്ളത്തിൽ കുളിക്കുന്നതും ആഭാഗത്തേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കും

ചൂട് ‌നൽകുക

സ്ട്രെസ്സ് കാരണം ഹൊർമോൺ വ്യതിയാനങ്ങൾ വരാം. ലളിതമായ യോഗ, ധ്യാനം, വ്യായാമം എന്നിവ ദിനചര്യയുടെ ഭാഗമാക്കിയാൽ ആർത്തവും കൃത്യമാകും. 

സ്ട്രെസ്