12 August 2026
Jayadevan A M
Image Courtesy: Getty Images
ഭക്ഷണത്തിന് ശേഷം അൽപ്പം മധുരം കഴിക്കുന്നത് ചിലരുടെ ശീലമാണ്. പായസമോ, ചോക്ലേറ്റോ, ഐസ്‌ക്രീമോ, മറ്റു മധുരപലഹാരങ്ങളോ കഴിക്കുന്നതാണ് ഇവരുടെ ശീലം
ഭക്ഷണം കഴിച്ചയുടൻ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് പലവിധ ദോഷങ്ങൾ ഉണ്ടാക്കിയേക്കാം
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം വീണ്ടും മധുരം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുന്നു. ഇത് പ്രമേഹസാധ്യതകള്‍ വര്‍ധിപ്പിക്കാം
ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞ അവസ്ഥയിൽ അധികമായി ഉള്ളിലെത്തുന്ന മധുരത്തിലെ കലോറികൾ ശരീരം ശരീരഭാരം കൂടാൻ കാരണമാകും
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുമ്പോൾ ദഹനപ്രക്രിയ മന്ദഗതിയിലാകുകയും അസിഡിറ്റി, വയർ വീർക്കൽ, ഗ്യാസ് എന്നിവ ഉണ്ടാകുകയും ചെയ്യാം
മധുരം കഴിച്ചയുടൻ രക്തത്തിലെ പഞ്ചസാര ഉയർന്ന ശേഷം പെട്ടെന്ന് താഴേക്ക് പോകാം. ഇത് കടുത്ത ക്ഷീണത്തിന് കാരണമായേക്കാം
ഭക്ഷണം കഴിഞ്ഞ ഉടൻ മധുരം കഴിക്കാതെ 15–20 മിനിറ്റ് കാത്തിരിക്കുക. ഇത് മധുരക്കൊതി കുറയ്ക്കാന്‍ സഹായിക്കും
പ്രമേഹമുള്ളവരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും ഭക്ഷണത്തിന് ശേഷമുള്ള മധുരപലഹാരങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം