25 November 2025
Nithya V
Image cRedit: Getty Images
തണുപ്പുക്കാലത്ത് രക്തസമ്മർദ്ദം ഉയരുമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ ഇതിൽ അൽപ കാര്യമുണ്ട്.
തണുത്ത കാലാവസ്ഥ രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ തണുപ്പുക്കാലത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പലകാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
അമിതഭാരം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. അതിനാൽ സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണത്തിലെ ഉയർന്ന സോഡിയം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കുക.
തണുപ്പുകാലത്ത് പലരും വെള്ളം കുടിക്കുന്നത് കുറയ്ക്കും. ശരീരത്തിൽ വെള്ളം കുറയുന്നത് രക്തം കട്ടിയാകാൻ കാരണമാകും. അതിനാൽ വെള്ളം കുടിക്കുക.
ചൂടുവെള്ളത്തിലെ കുളി ആശ്വാസം നൽകുമെങ്കിലും, ഇത് ഹൃദയമിടിപ്പ് കൂട്ടാനും ഹൃദയത്തിന് സമ്മർദ്ദം നൽകാനും സാധ്യതയുണ്ട്.