November 24 2025

SHIJI MK

Image Courtesy: Unsplash

ഗ്ലൂട്ടത്തയോണ്‍ എന്തിന്? നിറം വര്‍ധിപ്പിക്കാന്‍ ഈ  വഴി മതി

ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രയോഗിക്കുന്ന മാര്‍ഗമാണ് ഗ്ലൂട്ടത്തയോണ്‍. എന്നാല്‍ ഇതിന് ഒട്ടേറെ പാര്‍ശ്വഫലങ്ങളുമുണ്ട്.

ഗ്ലൂട്ടത്തയോണ്‍

നടി ഷെഫാലി ജരിവാലയുടെ മരണത്തിന് കാരണം ഗ്ലൂട്ടത്തയോണ്‍ ആണെന്നാണ് വിവരം. നടി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പ് എടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഷെഫാലി ജരിവാല

ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുക, പാടുകള്‍ അകറ്റുക, മുഖക്കുരു ഇല്ലാതാക്കുക എന്നിവയ്‌ക്കെല്ലാം ഉള്ള പ്രതിവിധിയായി ഗ്ലൂട്ടത്തയോണ്‍ ഉപയോഗിക്കുന്നുണ്ട്.

ചര്‍മ്മം

ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടത്തയോണ്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് ഇവ രൂപപ്പെടുന്നത്.

ആന്റിഓക്‌സിഡന്റ്

പ്രതിരോധശേഷി വര്‍ധിപ്പിക്കുക, ദോഷകരമായ ഫ്രീ റാഡിക്കലുകളെ തകര്‍ക്കുന്നതിനും, വൈറ്റമിന്‍ സി, ഇ എന്നിവയെ സജീവമാക്കാനും ഗ്ലൂട്ടത്തയോണ്‍ സഹായിക്കുന്നു.

വൈറ്റമിന്‍ സി

ശരീരത്തില്‍ നിന്ന് കേടായ കോശങ്ങളെ നീക്കം ചെയ്യുക, കരളിലെയും പിത്താശയത്തിലെയും കൊഴുപ്പ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും ഗ്ലൂട്ടത്തയോണ്‍ ചെയ്യുന്നു.

കോശങ്ങള്‍

ഗ്ലൂട്ടത്തയോണ്‍ കുത്തിവെക്കാതെ, വെളുത്തുള്ളി, ബ്രോക്കോളി, ചീര, പച്ചക്കറികള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് ഗ്ലൂട്ടത്തയോണിന്റെ ഫലം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍

ഓറഞ്ച്, ആപ്പിള്‍, പച്ച ക്യാപ്‌സിക്കം, ക്യാരറ്റ്, ആസ്പരാഗസ് എന്നിവ വഴിയും ശരീരത്തില്‍ ഗ്ലൂട്ടത്തയോണിന്റെ അളവ് വര്‍ധിക്കുമെന്ന് മെഡിക്കല്‍ ന്യൂസ് ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അളവ്

ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ നിങ്ങളുടെ ശരീരത്തില്‍ ഗ്ലൂട്ടത്തയോണുമായി ബന്ധപ്പെട്ട എന്ത് ചെയ്യുകയാണെങ്കിലും ഡോക്ടറുടെ നിര്‍ദേശം തേടുക.

ശ്രദ്ധിക്കാം