November 16 2025

SHIJI MK

Image Courtesy: Unsplash

മുടി വളരാന്‍ ഈ ജ്യൂസൊന്ന് നിങ്ങള്‍ കുടിയ്ക്കൂ

ക്യാരറ്റ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമല്ലേ? ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിങ്ങനെയുള്ള പോഷകങ്ങള്‍ ക്യാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ക്യാരറ്റ്

അരക്കപ്പ് ക്യാരറ്റ് നിങ്ങള്‍ കഴിക്കുകയാണെങ്കില്‍ അതില്‍ നിന്നും 25 ഗ്രാം കലോറി, 6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 2 ഗ്രാം ഫൈബര്‍, 3 ഗ്രാം പഞ്ചസാര, 0.5 ഗ്രാം പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു.

പോഷകം

ഇവയ്ക്ക് പുറമെ വൈറ്റമിന്‍ എ, കെ, സി, പൊട്ടാസ്യം, നാരുകള്‍, കാത്സ്യം, ഇരുമ്പ് എന്നിവയും ക്യാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കുക.

വൈറ്റമിന്‍

ക്യാരറ്റിലുള്ള വൈറ്റമിന്‍ സി മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. മുടിയുടെ ശക്തിയും ഇലാസ്തികതയും വര്‍ധിപ്പിക്കാന്‍ ക്യാരറ്റ് കഴിക്കാം.

മുടി

കൂടാതെ മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ബി വൈറ്റമിനുകള്‍ ക്യാരറ്റിലുണ്ട്. ക്യാരറ്റ് ജ്യൂസില്‍ ബി6, ബി12 എന്നിവയും അടങ്ങിയിരിക്കുന്നു.

ക്യാരറ്റ് ജ്യൂസ്

ശരീരത്തിലെ ദ്രാവക ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പൊട്ടാസ്യം, ആരോഗ്യമുള്ള രോമകൂപങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പൊട്ടാസ്യം

കൂടാതെ ഇലക്ട്രോലൈറ്റുകളെ നിയന്ത്രിക്കാനും പൊട്ടാസ്യം സഹായിക്കും. തലയോട്ടിയിലെ കോശങ്ങളില്‍ ഉള്‍പ്പെടെ ശരിയായി ജലാംശം നിലനിര്‍ത്താനും ഇത് നല്ലതാണ്.

ജലം

ലൈംഗികമായി പകരുന്ന അണുബാധകള്‍ക്ക് പുറമെ സ്ത്രീകളില്‍ ഉണ്ടാകുന്ന വൈറ്റ് ഡിസ്ചാര്‍ജ് പ്രശ്‌നങ്ങള്‍ക്കും ക്യാരറ്റ് പരിഹാരം കാണും.

അണുബാധ