30 June 2026

ASHLI C

ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!

Image Credit: Getty  Images

ചിലർക്ക് ബ്രാൻഡഡ് ഐലൈനർ ഉപയോഗിച്ചാൽ പോലും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോവും. അവയുടെ കാരണങ്ങളാണ് ഇവിടെ പറയുന്നത്.

ഐ ലൈനർ

എണ്ണമയം ഉള്ള ചർമ്മം ഉള്ളവർ കണ്ണ് എഴുതിയാലും അത് പെട്ടെന്ന് മാഞ്ഞുപോകും. ചർമ്മത്തിലെ സ്വാഭാവിക സെബമാണ് അതിന് കാരണം.

എണ്ണമയം

മുഖത്ത് മേക്കപ്പ് ദീർഘനേരം നിൽക്കാനായി പ്രൈമർ ഉപയോഗിക്കുന്നതു പോലെ കണ്ണിന് കണ്ണിനുതായ അഭിപ്രായങ്ങൾ ഉണ്ട് അത് ഉപയോഗിച്ചാൽ ഈ പ്രശ്നം കുറെയേറെ മാറും.

ഐ പ്രൈമർ

കണ്ണിന് ചുറ്റും ഉപയോഗിക്കുന്ന മോയ്സ്ചറൈസറോ ഐ ക്രീമുകളോ പലപ്പോഴും ഐലൈനർ പെട്ടെന്ന് മായാനുള്ള കാരണമാണ്.

മോയ്സ്ചറൈസർ

കണ്ണിലെ സ്വാഭാവികമായ ഈർപ്പം പലപ്പോഴും കണ്ണിൽ എത്ര ബ്രാൻഡഡ് ആയിട്ടുള്ള ഐലൈനർ‍ ഉപയോഗിച്ചാലും അത് നഷ്ടപ്പെട്ടു പോകുന്നതിന് കാരണമാകും.

 കണ്ണിന്റെ ഈർപ്പം

 അന്തരീക്ഷത്തിന്റെ ഹ്യുമിഡിറ്റിയും അമിതമായ വിയർപ്പും പലപ്പോഴും കൺപോളകളിൽ അമിതമായ വിയർപ്പിന് കാരണമാകും. ഇത് ഐലൈനർ മാഞ്ഞു പോകുന്നതിന് കാരണമാകും.

ഹ്യൂമിഡിറ്റി 

ലൈനർ ഇട്ടതിനുശേഷം അത് നന്നായി സെറ്റ് ചെയ്യാതിരുന്നാൽ പലപ്പോഴും മാഞ്ഞുപോകും. ഇതിനായി ട്രാൻസ്ലൂസന്റ് പൗഡറോ ഐഷാഡോയോ ഉപയോഗിച്ച് സെറ്റ് ചെയ്യാം.

സെറ്റ് ചെയ്യുക

ഐ ലൈനർ എഴുതുന്നതിനു മുമ്പ് കൺപോളകളിലെ എണ്ണമയം ടിഷ്യൂ പേപ്പർ മറ്റോ ഉപയോഗിച്ച് എപ്പോഴും വൃത്തിയാക്കിയതിനുശേഷം ഐലൈനർ ഉപയോഗിക്കുക.

ടിപ്പ്