27 June 2026
SHIJI MK
Image Credit: Getty Images
ഓരോ യാത്രകളും നമുക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഒറ്റയ്ക്കും കൂട്ടത്തോടെയുമെല്ലാം യാത്രകള്‍ ആസ്വദിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്.
ഒട്ടും പരിചയമില്ലാത്ത ആളുകളോടൊപ്പം യാത്ര ചെയ്യുന്നതും ഇന്ന് സാധാരണം. ട്രാവല്‍ ഏജന്‍സികള്‍ വഴി ഇത്തരത്തില്‍ ധാരാളം യാത്രകളും സംഘടിപ്പിക്കപ്പെടുന്നു.
കെഎസ്ആര്‍ടിസിയും ഉല്ലാസയാത്രകള്‍ നടത്താറുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ബസ് നിറയെ ആളുകളുമായി യാത്ര പുറപ്പെടുന്നതാണ് രീതി. ജൂലൈ മാസത്തില്‍ കോഴിക്കോട് നിന്നൊരു യാത്ര പോയാലോ?
ജൂലൈ നാലിന് കോഴിക്കോട് നിന്നും അതിരപ്പിള്ളി-മൂന്നാര്‍ യാത്ര പോകാം. രാവിലെ 7 മണിക്ക് ബസ് പുറപ്പെടും. രണ്ട് യാത്ര, താമസം ഇതെല്ലാം ചേര്‍ത്ത് ഒരാള്‍ക്ക് 1830 രൂപയാണ് ആകെ വരുന്നത്.
ജൂലൈ നാല്, പതിനൊന്ന് തീയതികളില്‍ ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ യാത്രയാണ് കോഴിക്കോട് നിന്ന് പോകുന്നത്. രാത്രി 9 മണിക്ക് ബസ് പുറപ്പെടും. ആകെ 1,500 രൂപയാണ് ചെലവ് വരിക.
ജൂലൈ അഞ്ച്, 12 തീയതികളില്‍ കോഴിക്കോട് നിന്നും നെല്ലിയാമ്പതിയിലേക്ക് പോകാം. രാവിലെ 4.30ന് ഡിപ്പോയില്‍ നിന്ന് യാത്ര തിരിക്കും. 1,000 രൂപയാണ് ഒരാള്‍ക്ക് ചെലവ് വരിക.
ജൂലൈ അഞ്ച്, പന്ത്രണ്ട് തീയതികളില്‍ മൈസൂരുവിലേക്കും യാത്ര പോകുന്നുണ്ട്. ഈ യാത്രയും രാവിലെ 4.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്നതാണ്. 1,000 രൂപയാണ് നല്‍കേണ്ടത്.
ജൂലൈ അഞ്ചിന് നിലമ്പൂര്‍, മിനി ഊട്ടി യാത്ര പോകാം. രാവിലെ 6.30ന് ആരംഭിക്കുന്നതാണ് ഈ യാത്ര. ഒരാള്‍ക്ക് 440 രൂപയേ വേണ്ടിവരികയുള്ളൂ.