13 JULY 2025
SHIJI MK
Image Courtesy: Getty Images
ഓറഞ്ചില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? വൈറ്റമിന്‍ ലഭിക്കാന്‍ എല്ലാവരും കൂടുതലായി കഴിക്കുന്നതും ഓറഞ്ച് തന്നെ.
എന്നാല്‍ വൈറ്റമിന്‍ സി ലഭിക്കാനായി നിങ്ങള്‍ക്ക് കഴിക്കാവുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. ഓറഞ്ചിന്റെ ഇരട്ടി വൈറ്റമിന്‍ സി ഇതിലുണ്ടെന്നാണ് പറയപ്പെടുന്നത്.
ബ്രൊക്കോളിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വലിയ അളവില്‍ വൈറ്റമിന്‍ സിയും ബീറ്റ കരോട്ടിനും ഉള്‍പ്പെട്ടിട്ടുണ്ട്.
ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ 89 മില്ലിഗ്രാം വൈറ്റമിന്‍ സി 100 ഗ്രാം പച്ച ബ്രൊക്കോളിയിലുണ്ട്. ഓറഞ്ചില്‍ ഏകദേശം 53 മില്ലിഗ്രാം വൈറ്റമിന്‍ സിയാണുള്ളത്.
വൈറ്റമിന്‍ സിക്ക് പുറമെ കാത്സ്യവും വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ബ്രൊക്കോളിയില്‍ ഏകദേശം 47 ഗ്രാം കാത്സ്യം ഉണ്ട്.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഫലപ്രദമായി തടയുന്നതിനും ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ബ്രൊക്കോളി സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും ബ്രൊക്കോളി നിങ്ങളെ സഹായിക്കും. കലോറി കുറവായതിനാല്‍ തന്നെ ഇവയില്‍ ഫൈബര്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു.