12 JULY 2025
SHIJI MK
Image Courtesy: Unsplash Images
ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരുണ്ട്. രാവെന്നോ പകലെന്നോ ബിരിയാണി കഴിക്കാനില്ല. ഒട്ടുമിക്ക പരിപാടികളിലും രാത്രിയില്‍ ബിരിയാണി വിളമ്പുന്ന പതിവുണ്ട്.
ബിരിയാണി കഴിക്കാന്‍ മുന്നില്‍ എത്തേണ്ട അത് പാകം ചെയ്യുന്ന മണം കിട്ടിയാല്‍ തന്നെ പലര്‍ക്കും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാറില്ല. അത്രയേറെ കൊതിയാണ് പലര്‍ക്കും.
രാത്രിയിലും പരിപാടികള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പുറത്തുപോയി ബിരിയാണി കഴിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
രാത്രിയില്‍ ബിരിയാണി കഴിക്കുന്നത് അസിഡിക് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് ഉറക്കത്തിന് പോലും വെല്ലുവിളിയാകും.
ഇങ്ങനെ പതിവായി ഉറക്കം നഷ്ടപ്പെടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, പ്രമേഹം, വിഷാദം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു.
ബിരിയാണി പോലുള്ള ദഹിക്കാന്‍ ഒരുപാട് സമയം ആവശ്യമായ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കരുത്. ഉറക്കത്തെ ബാധിക്കുന്നതോടൊപ്പം അവയില്‍ പൂരിത കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയിരിക്കുന്നു.
ഒരുപാട് നേരം കഴിക്കുന്നത് ആ കൊഴുപ്പ് ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടും. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ നിര്‍ജലീകരണത്തിനും വഴിവെക്കും.
കൂടാതെ പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ബിരിയാണി അമിതമായി കഴിക്കരുത്. അതിനാല്‍ തന്നെ നന്നായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക.