12 JULY 2025
Sarika KP
Image Courtesy: Getty Images
ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും ഭക്ഷണ രീതിയിലെ മാറ്റവും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്
ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധിവരെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കുമെന്നാണ് പറയുന്നത്.
ഇപ്പോഴിതാ ശരീരം ശുദ്ധീകരിക്കുന്നതിനുള്ള ലളിതമായൊരു വഴി പറയുകയാണ് സെലിബ്രിറ്റി ഷെഫ് വെങ്കിടേഷ് ഭട്ട്.
ദിവസവും മൂന്ന് ഗ്ലാസ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ പകുതി വിഷവസ്തുക്കളെ പുറന്തള്ളുമെന്ന് അദ്ദേഹം പറയുന്നു.
ചൂട് വെള്ളം കുടിക്കുന്നത് ഒരു ലളിതമായ മാർഗമാണെന്നും ശരീരം ശുദ്ധീകരിക്കുന്നതിന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണങ്ങളിൽ നിന്നും, ശ്വസിക്കുന്ന വായുവിൽ നിന്നും, പരിസ്ഥിതിയിൽ നിന്നുമുള്ള വിഷവസ്തുക്കൾ ഇല്ലാതാക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്.
ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ഹൃദയാരോഗ്യവും രക്തയോട്ടവും, കൊളസ്ട്രോൾ കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്തുന്നതിനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.