12 JULY 2025

SHIJI MK

Image Courtesy: Unsplash Images

കഴുകാതെ കഴിച്ചാല്‍ മുന്തിരി വിഷമാണ്; വെറുതെ കഴുകല്ലേ!

കാലാവസ്ഥ ഏതായാലും മുന്തിരിക്ക് നല്ല ഡിമാന്റാണ്. ചൂടുകാലത്ത് പ്രത്യേകം. ഇത്തിരി തണുത്ത മുന്തിരി ജ്യൂസ് ശരീരത്തിലെത്തിയാല്‍ കുശാല്‍. വിവിധ തരത്തിലുള്ള മുന്തിരികള്‍ ലഭ്യമാണ്.

മുന്തിരി

മുന്തിരിക്ക് ഒട്ടേറെ ഗുണങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുന്തിരി കഴുകാതെ കഴിക്കാന്‍ ആണ് നിങ്ങളുടെ പ്ലാനെങ്കില്‍ അത് അത്ര ശരിയല്ലെന്ന് ഓര്‍ത്തോളൂ.

കഴുകാം

ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗം നടത്തുന്ന പഴങ്ങളില്‍ ഒന്നാണ് മുന്തിരി. മുന്തിരി കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അക്കാര്യം മനസിലാകാറില്ലേ?

കീടനാശിനി

മുന്തിരി വാങ്ങി കൊണ്ടുവന്ന് വെറും വെള്ളത്തിലിട്ട് കഴുകിയാല്‍ പോരാ. ഉപ്പും മഞ്ഞള്‍ പൊടിയും ഇട്ട വെള്ളത്തില്‍ കഴുകിയാണ് പലരും മുന്തിരി കഴിക്കുന്നത്.

വെള്ളം

ചെറുചൂടുവെള്ളത്തില്‍ ബേക്കിങ് സോഡയും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വരെ മുന്തിരി മുക്കി വെച്ചതിന് ശേഷം കഴിക്കുന്നതാണ് നല്ലത്.

സോഡ

വിനാഗിരിയും വെള്ളവും ഒരേ അളവില്‍ എടുത്ത് ഈ മിശ്രിതത്തില്‍ മുന്തിരി ഏകദേശം 10 മിനിറ്റ് വരെ കുതിര്‍ത്ത് വെക്കുക. വിനാഗിരി കീടനാശിനികളെ ഇല്ലാതാക്കാന്‍ സഹായിക്കും.

വിനാഗിരി

ടാപ്പ് തുറന്നിട്ട് മുന്തിരി കഴുകുന്നതും നല്ലതാണ്. എന്നാല്‍ ഇങ്ങനെ ചെയ്തിട്ട് ഫലമില്ലെന്ന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓര്‍ഗാനിക് പഴങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ടാപ്പ്