26 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images/ Social Media
വേനലായാൽ മാങ്ങയും ചക്കയുമൊക്കെ ധാരാളം അടുക്കളയിൽ കാണാറുണ്ട്. അതിനാൽ ഈച്ചകളുടെ ശല്യവും ഒട്ടും കുറവല്ല. ഇവയെ എങ്ങനെ അകറ്റാം.
ഈച്ചയെ അകറ്റിയില്ലെങ്കിൽ ഇവ ഭക്ഷണത്തിൽ വന്നിരുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ വേനലായതിനാൽ അസുഖം പടരാനുള്ള സാധ്യതയും കൂടുതലാണ്.
ഈച്ചകളെ അകറ്റാൻ ഇനി കെമിക്കലുകൾ നിറഞ്ഞ സ്‌പ്രേകൾ വാങ്ങി ബുദ്ധിമുട്ടേണ്ട. പകരം അല്പം കർപ്പൂരം ഉപയോഗിച്ചാൽ ഈച്ചകളെ തുരത്താം.
രണ്ടോ മൂന്നോ കഷ്ണം കർപ്പൂരം ഒരു ചെറിയ പാത്രത്തിലാക്കി അടുക്കളയിലോ ഈച്ചയുടെ ശല്യമുള്ളിടത്തോ വെച്ച് കത്തിക്കുക. ഇതിന്റെ പുക അവയെ അകറ്റും.
കർപ്പൂരം കത്തിക്കാൻ കഴിയില്ലെങ്കിൽ ഒരു പാത്രം വെള്ളത്തിൽ കുറച്ച് കർപ്പൂരം ഇട്ടു വച്ചാലും മതിയാകും. ഈ ഗന്ധവും ഈച്ചകളെ പാടെ അകറ്റും.
കർപ്പൂരം കത്തിക്കുന്ന സമയത്ത് ഭക്ഷണസാധനങ്ങളെല്ലാം മൂടി വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ ആഴ്ച്ചയിലൊരിക്കൽ ചെയ്താൽ മതിയാകും.
അടുക്കളയിൽ കർപ്പൂരം കത്തിക്കുമ്പോൾ ഗ്യാസ് സിലിണ്ടറിന് അരികിലോ തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലോ വയ്ക്കരുത്. ജനലുകൾ തുറക്കാനും മറക്കരുത്.