25 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
പലരും കഴിക്കാൻ മടിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. കാരണം മറ്റൊന്നുമല്ല, അതിലെ പശപശപ്പ് തന്നെയാണ്. ഇനി ഇക്കാരണം പറഞ്ഞ് വെണ്ടയ്ക്ക കഴിക്കാതിരിക്കേണ്ട.
വെണ്ടയ്ക്ക് കറി വയ്ക്കുന്നതിന് മുമ്പായിട്ട് അതിലെ പശപശപ്പ് എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്യാമെന്ന് നമുക്ക് നോക്കാം. പൊടികൈകൾ ഇതാ.
വെണ്ടയ്ക്ക കഴുകിയ ഉടൻ കഷ്ണങ്ങളാക്കരുത്. കഴുകിയ ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് അതിലെ വെള്ളം ഉണക്കുക. വെള്ളം ഉണ്ടെങ്കിൽ പശ കൂടും.
വെണ്ടയ്ക്ക വഴറ്റുമ്പോൾ അല്പം നാരങ്ങാനീർ ചേർക്കുന്നത് വളരെ നല്ലതാണ്. ഇതിലെ അസിഡിറ്റി പശപശപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും കറിക്ക് രുചി നൽകുകയും ചെയ്യുന്നു.
നാരങ്ങാനീരില്ലെങ്കിൽ വെണ്ടയ്ക്ക വഴറ്റുമ്പോൾ ഒരു സ്പൂൺ തൈര് ചേർത്താലും മതി. ഇത് പശ മാറ്റുക മാത്രമല്ല, വിഭവത്തിന് പ്രത്യേക രുചിയും നൽകുന്നു.
അതുപോലെ വെണ്ടയ്ക്ക പാചകം ചെയ്യുമ്പോൾ ആദ്യമേ ഉപ്പ് ചേർത്താൽ അതിൽ നിന്ന് വെള്ളം പുറത്തുവരും. പകുതി വെന്ത ശേഷം മാത്രം ഉപ്പ് ചേർക്കുക.
വെണ്ടയ്ക്ക വേവിക്കുന്ന സമയത് പാത്രം ഒരിക്കലും മൂടി വെക്കരുത്. ആവി പുറത്തുപോകാതിരുന്നാൽ അതിലെ പശപശപ്പ് വീണ്ടും കൂടാൻ കാരണമാകും.