24 APRIL 2026

NEETHU VIJAYAN

എത്ര അടിച്ചിട്ടും തേങ്ങ  പൊട്ടുന്നില്ലേ!  ഇതാ  എളുപ്പവഴി

 Image Courtesy: Getty Images

ചില തേങ്ങ എത്ര പൊട്ടിച്ചാലും പൊട്ടത്തില്ല. വളരെ കഷ്ട്ടപ്പെട്ടാണ് വീട്ടമ്മമാർ ചില സാഹചര്യങ്ങളിൽ തേങ്ങ പൊട്ടിക്കുന്നത്. എന്നാൽ ഇനി ഈ പരാതി വേണ്ട.

തേങ്ങ

തേങ്ങ പൊട്ടിക്കാൻ കഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് എങ്ങനെ ഈസിയായി തേങ്ങ പൊട്ടിക്കാമെന്നുള്ള ചില പൊടികൈകളാണ് ഇവിടെ പറയാൻ പോകുന്നത്.

പൊടികൈ

തേങ്ങ കുറച്ച് മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം പുറത്തെടുത്ത് ഒരു ചുറ്റിക കൊണ്ടോ വെട്ടുകത്തികൊണ്ടോ ചെറുതായി തട്ടുക. തേങ്ങ നേരെ രണ്ടായി പൊട്ടികിട്ടും.

പൊട്ടുക

 അതുപോലെ തന്നെ അല്പം കടുപ്പമുള്ള തേങ്ങയാണെങ്കിൽ ആ തേങ്ങ നനച്ച ശേഷം നടുവിൽ വരഞ്ഞു പൊട്ടിച്ചാൽ കൃത്യമായി രണ്ടായി പൊട്ടി കിട്ടുന്നതാണ്.

നനച്ച ശേഷം

തേങ്ങയുടെ നടുവിലായി ഒരു നേർത്ത വരയുണ്ടാകും. ആ വരയിൽ മാത്രം അടിച്ചാൽ അധികം ബലം കൊടുക്കാതെ തന്നെ തേങ്ങ കൃത്യം രണ്ടായി മുറിയും.

വരയിൽ

അതുപോലെ പൊട്ടിച്ച തേങ്ങ കേടാകാതിരിക്കാൻ അതിൽ അല്പം ഉപ്പ് പുരട്ടി ഫ്രിഡ്ജിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. രുചി മാറുമെന്ന് പേടിക്കുകയും വേണ്ട.

ഉപ്പ്

പൊട്ടിച്ച തേങ്ങ ചിരകി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഒരു സിപ് ലോക്ക് കവറിലോ എയർ ടൈറ്റ് കണ്ടെയ്നറിലോ നിങ്ങൾക്ക് സൂക്ഷിക്കാം.

ഫ്രിഡ്ജിൽ