7 March 2026
Nithya V
Image Courtesy: Getty Images
അമിത അധ്വാനമില്ലാതെയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെയ്യാവുന്ന ഒരു മികച്ച സ്വയംതൊഴിൽ മാർഗ്ഗമാണ് കൂൺ കൃഷി.
വിപണിയിൽ കൂണിന് വലിയ ഡിമാൻഡ് ഉള്ളതിനാൽ, ശാസ്ത്രീയമായി കൃഷി ചെയ്താൽ മികച്ച മാസവരുമാനം ഉറപ്പാക്കാൻ സാധിക്കും.
വളരെ ചെറിയ തുക മുടക്കി ഈ ബിസിനസ് ആരംഭിക്കാം. വൈക്കോൽ, വിത്ത്, പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പ്രധാനമായും ആവശ്യമുള്ള സാധനങ്ങൾ.
വലിയ കൃഷിയിടം ഇതിന് ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത. വീടിനുള്ളിലെ ഒരു ചെറിയ മുറിയിലോ ഷെഡിലോ കൂൺ കൃഷി ചെയ്യാം.
വൈക്കോൽ വെള്ളത്തിൽ കുതിർത്ത് അണുവിമുക്തമാക്കി പ്ലാസ്റ്റിക് കവറുകളിൽ വിത്തിനൊപ്പം അടുക്കി വയ്ക്കണം.
ഈ ബെഡുകൾ ഈർപ്പവും തണലുമുള്ള മുറിയിൽ സൂക്ഷിച്ചാൽ കൂൺ വളരാൻ തുടങ്ങും. ഗുണനിലവാരമുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക.
വിത്തിട്ട് ഏതാണ്ട് 20 മുതൽ 25 ദിവസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാവുന്നതാണ്. മുറിയിലെ താപനിലയും ഈർപ്പവും കൃത്യമായി നിയന്ത്രിക്കണം.
കൂൺ നേരിട്ട് വിൽക്കാം. കൂടാതെ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ കൂൺ അച്ചാർ, കൂൺ കട്ട്‌ലറ്റ് എന്നിവ ഉണ്ടാക്കി വിൽക്കുന്നതിലൂടെയും അധിക വരുമാനം കണ്ടെത്താം.