9 March 2026

Aswathy Balachandran

പാമ്പിനെപ്പോലെ വിഷമുള്ളതോ  സ്നേക് പ്ലാന്റ് ? 

Image Courtesy: Unsplash

വായുവിലെ വിഷാംശങ്ങളായ ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ നീക്കം ചെയ്ത് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ കഴിവുള്ള ഒന്നാണ് സ്നേക് പ്ലാന്റ്. 

വായു ശുദ്ധീകരണം

സ്‌നേക്ക് പ്ലാന്റ് രാത്രികാലങ്ങളിലും ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നു. അതിനാൽ ഇത് കിടപ്പുമുറിയിൽ വെക്കാൻ ഏറ്റവും അനുയോജ്യമാണ്.

ഓക്സിജൻ

അധികം പരിചരണം ആവശ്യമില്ലാത്ത സസ്യമാണിത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ മാത്രം നനച്ചാൽ മതിയാകും.

പരിചരണം

കുറഞ്ഞ വെളിച്ചത്തിലും ഇവ നന്നായി വളരും. നേരിട്ടുള്ള സൂര്യപ്രകാശമില്ലാത്ത വീടിന്റെ മൂലകളിലും ഇവ വളർത്താം.

സൂര്യപ്രകാശം

വീടിന്റെ ഇന്റീരിയർ ഭംഗി കൂട്ടാൻ ഇതിന്റെ നീളമുള്ളതും മനോഹരവുമായ ഇലകൾ സഹായിക്കുന്നു. വിവിധ വലിപ്പത്തിലും നിറങ്ങളിലുമുള്ള സ്നേക്ക് പ്ലാന്റുകൾ ലഭ്യമാണ്.

അലങ്കാര സസ്യം

ഈ ചെടി വീടിനുള്ളിൽ വെക്കുമ്പോൾ വളർത്തുമൃഗങ്ങളോ കൊച്ചു കുട്ടികളോ ഇലകൾ കടിച്ചുതിന്നാതെ ശ്രദ്ധിക്കണം, കാരണം ഇത് നേരിയ തോതിൽ വിഷാംശമുള്ളതാണ്.

വിഷാംശം

ചെടിയുടെ ചുവട്ടിലെ മണ്ണ് പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക. അമിതമായി വെള്ളം ഒഴിച്ചാൽ വേര് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കാൻ

പൂച്ചകൾക്കും പട്ടികൾക്കും ഇത് അല്പം അപകടകരമാണ്. അവർ ഈ ചെടിയുടെ ഇലകൾ കഴിച്ചാൽ ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിലെ 'സാപ്പോണിൻ എന്ന ഘടകമാണ് ഇതിന് കാരണം.

വളർത്തുമൃഗങ്ങൾക്ക്