04 June 2025

TV9 MALAYALAM

ഈ മരുന്നുകള്‍ കഴിക്കുന്നവരാണോ? എങ്കില്‍ കാപ്പികുടി നല്ലതല്ല

Image Courtesy: Freepik

ഒരു കപ്പ് കാപ്പി കുടിക്കാതെ ഒരു ദിവസം ആരംഭിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. കാപ്പി അത്രയേറെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

കാപ്പി

പലര്‍ക്കും ഉന്മേഷം തരുന്ന ഉത്തേജനമാണ് കാപ്പി. കാപ്പി കുടിച്ചാല്‍ പല ഗുണങ്ങളുമുണ്ട്. ക്ഷീണം മാറ്റാന്‍ നല്ലതാണെന്നതാണ് പ്രധാന കാര്യം

ഉന്മേഷം

എന്നാല്‍ ചില മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. അവയില്‍ ചിലത് പരിശോധിക്കാം

വെല്ലുവിളി

കഫീന്‍ ഉത്തേജകമാണ്. ജലദോഷത്തിനും, പനിക്കുമുള്ള മരുന്നുകളിലുമുള്ള സ്യൂഡോഎഫ്രെഡിനും ഉത്തേജകവുമാണ്. ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത്‌ ഉറക്കമില്ലായ്മ അടക്കമുള്ളവയിലേക്ക് നയിച്ചേക്കാം

പനി

ആംഫെറ്റാമൈനുകൾ, തിയോഫിലിൻ പോലുള്ള മരുന്നുകളുമായി കഫീന്‍ ചേരുന്നതും നല്ലതല്ലെന്നാണ് വിലയിരുത്തല്‍. ഇവ കഫീനുമായി സമാനമായ ഘടന പങ്കിടുന്നു

മരുന്നുകള്‍

തൈറോയ്ഡ് ചികിത്സയുമായി ബന്ധപ്പെട്ട ലെവോതൈറോക്സിൻ കഴിച്ച ഉടൻ തന്നെ കാപ്പി കുടിക്കുന്നത് അതിന്റെ അബ്‌സോര്‍പ്ഷന്‍ 50% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

തൈറോയ്ഡ്

മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ടുള്ള മരുന്നുകളും കഫീനും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം സങ്കീര്‍ണമാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍

ആന്റീഡിപ്രസന്റുകള്‍

സംശയങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഡോക്ടറുടെ സേവനം തേടുക. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം