07 MAR 2026

NEETHU VIJAYAN

തൈര് വെറുതെ തേച്ചാൽ  മുടി വളരില്ല, ശരിയായ  രീതി ഇതാ

 Image Courtesy: Getty Images

ചർമ്മ മുടി സംരക്ഷണത്തിന് പണ്ടുമുതൽക്കെ ഉപയോ​ഗിക്കുന്ന ഒന്നാണ് തൈര്. നിരവധി ​ഗുണങ്ങളുള്ള ഇവ പല പ്രശ്നങ്ങൾക്കും ദീർഘകാല പരിഹാരമാണ്.

തൈര്

മുടിയിലെ താരൻ അകറ്റാനും തലയോട്ടി വൃത്തിയാക്കാനും അല്പം പുളിച്ച തൈര് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ഇതിലെ ലാക്റ്റിക് ആസിഡ് മുടിക്ക് ​ഗുണം ചെയ്യും.

പുളിച്ച തൈര്

കഠിനമായ താരനുള്ളവർ, രണ്ട് സ്പൂൺ തൈരിൽ ഒരു സ്പൂൺ നാരങ്ങാനീര് ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

നാരങ്ങാനീര്

മുടികൊഴിച്ചിൽ തടയാൻ തൈരിനൊപ്പം ഒരു മുട്ടയുടെ വെള്ളയോ, കറിവേപ്പില അരച്ചതോ ചേർക്കുക. ഇത് മുടിയുടെ വേരുകൾക്ക് കൂടുതൽ ബലം നൽകും.

കറിവേപ്പില

മുടി വല്ലാതെ വരണ്ടതാണെങ്കിൽ തൈരിനൊപ്പം ഒരു സ്പൂൺ തേനോ ഒലിവ് ഓയിലോ ചേർക്കുക. കാരണം തൈര് മുടിയെ കൂടുതൽ വരണ്ടതാക്കുന്നു.

തേൻ

തൈര് ഒരുപാട് സമയം തലയിൽ വെക്കരുത്. 20-30 മിനിറ്റ് മതിയാകും. കൂടുതൽ നേരം വെക്കുന്നത് സൈനസുള്ളവർക്ക് ജലദോഷമുണ്ടാക്കും.

സൈനസ്

തൈരിൻ്റെ കൂടെ അല്പം ആവണക്കണ്ണ ഉപയോ​ഗിക്കുന്നതും നല്ലതാണ്. ജലദോഷമോ പനിയോ ഉള്ളപ്പോൾ ഇത്തരം മാസ്ക്കുകൾ ഒഴിവാക്കുക.

ശ്രദ്ധിക്കണം