05 MAR 2026

NEETHU VIJAYAN

പുളിയില്ല!   പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ  അടിച്ചു നോക്കൂ

 Image Courtesy: Getty Images

വേനൽക്കാലം മാങ്ങയുടെ കൂടെ കാലമാണ്. ഇപ്പോൾ മിക്ക വീടുകളിലും മാവുകളിൽ നിറയെ മാങ്ങയുണ്ടായി തുടങ്ങി. മാങ്ങ പഴുക്കുന്നതിന് മുന്നെ ഒരടിപൊളി ജ്യൂസ് ഉണ്ടാക്കിയാലോ.

പച്ചമാങ്ങ

ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുണ്ട്. എന്നാൽ ഈ വേനലിൽ പച്ചമാങ്ങ ജ്യൂസായാലോ. അമിതമായ പുളിയും തൊണ്ട കടച്ചിലും ഇല്ലാതെ ജ്യൂസ് തയ്യാറാക്കാം.

 പച്ചമാങ്ങ ജ്യൂസ്

പച്ചമാങ്ങ തൊലി കളഞ്ഞത് - 1, ശർക്കര അല്ലെങ്കിൽ തേൻ (പഞ്ചസാര ഒഴിവാക്കാം), ഇഞ്ചി, ഉപ്പ്, പുതിനയില, തണുത്ത വെള്ളം എന്നിവയാണ് ആവശ്യമായ ചേരുവ.

ചേരുവകൾ

പുളി കുറയ്ക്കാനായി മാങ്ങ കഷ്ണങ്ങളാക്കി അല്പം വെള്ളത്തിൽ ഒന്ന് വേവിച്ചെടുക്കാം. ഇത് ജ്യൂസിൻ്റെ ഘടന മാറ്റികിട്ടും. അല്പം കട്ടിയോടെ കിട്ടും.

വേവിക്കാം

വെന്ത മാങ്ങ തണുത്ത ശേഷം മിക്സിയിലേക്ക് മാറ്റുക. കൂടെ ഇഞ്ചി, പുതിനയില, ഒരു നുള്ള് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

മിക്സിയിലേക്ക്

ശേഷം ശർക്കരയോ തേനോ ഉപയോഗിക്കുക. അത് പുളിയും തൊണ്ട കടച്ചിലും മാറ്റാൻ നല്ലതാണ്. കൂടാതെ നല്ല രുചിയും ലഭിക്കും.

 പുളി മാറും

ആവശ്യത്തിന് തണുത്ത വെള്ളവും ഐസ് ക്യൂബ്സും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസ്സിലേക്ക് പകർത്തി പുതിനയില ഇട്ട് കുടിക്കാം.

കുടിക്കാം